Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2022 1:32 AM IST Updated On
date_range 17 Aug 2022 1:32 AM ISTവൈക്കം ക്ഷേത്രത്തിലെ കാണിക്കവഞ്ചിയുടെ പൂട്ട് തകർത്തനിലയിൽ
text_fieldsbookmark_border
വൈക്കം: മഹാദേവക്ഷേത്രത്തിലെ കാണിക്കവഞ്ചിയുടെ പൂട്ട് തകർത്തനിലയിൽ. കിഴക്കേ ഗോപുരത്തിന് മുൻവശത്തെ അലങ്കാര ഗോപുരത്തിനോട് ചേർന്ന കാണിക്ക വഞ്ചിയാണ് താഴ് പൊളിച്ചനിലയിൽ കാണപ്പെട്ടത്. വശത്തെ ഗ്രില്ലിൻെറ താഴും വഞ്ചിയുടെ താഴും തകർന്നിട്ടുണ്ട്. 14ന് രാത്രിയിലാണ് മോഷണശ്രമമെന്നാണ് സംശയിക്കുന്നത്. എന്നാൽ, പ്രാഥമിക പരിശോധനയിൽ പണമൊന്നും നഷ്ടപ്പെട്ടിട്ടില്ല. ദേവസ്വം അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൻ വൈക്കം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും എത്തിയിരുന്നു. എല്ലാ മാസവും കാണിക്കവഞ്ചി തുറക്കാറുണ്ടെന്നും കഴിഞ്ഞ മാസവും തുറന്ന് കാണിക്ക എടുത്തിരുന്നുവെന്നും ദേവസ്വം ഭാരവാഹികൾ അറിയിച്ചു. 10,000-12,000നും ഇടയിലുള്ള തുകയാണ് ഇവിടെനിന്ന് ലഭിക്കുന്നത്. മോഷണശ്രമത്തിനുപിന്നാലെ ഈ വഞ്ചിയലെ പണം ക്ഷേത്ര അധികൃതർ ശേഖരിച്ചു. 4000 രൂപയുടെ നോട്ടുകൾ ഉൾപ്പെടെ 10,600 രൂപ ഇതിലുണ്ടായിരുന്നു. കഴിഞ്ഞ ഏഴിന് ഉദയാനാപുരം ചാത്തൻകുടി ദേവീക്ഷേത്രത്തിന് മുന്നിലുള്ള കാണിക്കവഞ്ചി പൂട്ട് തുറന്ന് മോഷണം നടന്നിരുന്നു. കൊച്ചാലുംചുവട് ഭഗവതി ക്ഷേത്രത്തിലെ കാണിക്കവഞ്ചിയുടെ താഴ് തകർത്ത് മോഷണം നടത്താനുള്ള ശ്രമവുമുണ്ടായി. പടം KTL KANNIKA VANCHI VAIKOM ക്ഷേത്ര കാണിക്കവഞ്ചിയുടെ പുട്ട് തകർത്തനിലയിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story