Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകുട്ടികളെ മദ്യപിക്കാൻ...

കുട്ടികളെ മദ്യപിക്കാൻ പ്രേരിപ്പിച്ചു; പിതാവ് അറസ്റ്റിൽ

text_fields
bookmark_border
മണർകാട്​: കുട്ടികളെ മദ്യപിക്കാൻ പ്രേരിപ്പിച്ച കുറ്റത്തിന് പിതാവ് അറസ്റ്റിൽ. വടവാതൂർ തേവർക്കുന്ന് അമ്പലത്തിന് സമീപം പാറക്കപറമ്പിൽ വീട്ടിൽ അരുൺകുമാറിനെയാണ് (36) മണർകാട് പൊലീസ് അറസ്റ്റ് ചെയ്തത്. സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തി വഴക്കുണ്ടാക്കിയിരുന്ന ഇയാൾ മദ്യപിക്കാൻ ഷാപ്പില്‍ പോകുമ്പോള്‍ കുട്ടികളെ ബലമായി ഒപ്പംകൂട്ടിയിരുന്നതായി പൊലീസ്​ പറഞ്ഞു. ഇത് ചോദ്യംചെയ്ത ഭാര്യയെ ഇയാൾ പരിക്കേല്‍പിക്കുകയും ചെയ്തു. രോഗിയുടെ മാലയും പണവും കവർന്ന കേസിൽ പ്രതി അറസ്റ്റിൽ കോട്ടയം: തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽനിന്ന്​ രോഗിയുടെ മാലയും പണവും കവർന്ന കേസിലെ പ്രതി അറസ്റ്റിൽ. കണ്ണൂർ ഇരിട്ടി കീഴൂർ കുരുംപിനിക്കൽ രാജേഷിനെയാണ്​ (31) അറസ്റ്റ് ചെയ്തത്. കഴിഞ്ഞമാസം 13നായിരുന്നു സംഭവം. വൃദ്ധയായ രോഗിക്കൊപ്പമുണ്ടായിരുന്ന സഹായി ചായമേടിക്കാനായി മുറിക്ക്​ പുറത്ത്​ പോയപ്പോഴായിരുന്നു മോഷണം. ആശുപത്രി ജീവനക്കാരനാണെന്നുപറഞ്ഞ്​ ഇയാൾ രോഗി ധരിച്ചിരുന്ന മാലയും വളയും ഊരിയെടുത്തു. ഇവിടെയുണ്ടായിരുന്ന പണവും മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. തുടര്‍ന്ന് ഏറ്റുമാനൂർ പൊലീസ്​ നടത്തിയ അന്വേഷണത്തിൽ പ്രതിയെ കോഴിക്കോടുനിന്ന്​ പിടികൂടുകയുമായിരുന്നു. പടം KTL RAJESH
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story