Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവെച്ചൂരിൽ വളർത്തുനായും...

വെച്ചൂരിൽ വളർത്തുനായും പശുവും ചത്തു​; പേവിഷബാധയെന്ന് സംശയം

text_fields
bookmark_border
വെച്ചൂർ: വെച്ചൂരിൽ വളർത്തുനായും പശുവും ചത്തത്​ പേവിഷബാധയെന്ന് സംശയം. വെച്ചൂർ തെരുംകാലായിൽ ബിനീഷി‍ൻെറ വളർത്തുനായും ഒരു വയസ്സിലധികം പ്രായമുള്ള പശുവുമാണ് ചത്തത്. വളർത്തുനായ്​ വെള്ളിയാഴ്ചയാണ് ചത്തത്. പശു ഞായറാഴ്ച ഉച്ചക്ക്​ 2.30 ഓടെയും. സമീപത്തെ വീട്ടിലെ വളർത്തുനായ്​ക്ക്​ പേവിഷബാധ സ്ഥിരീകരിച്ചിരുന്നു. ഇത്​ വീട്ടുടമയെ കടിച്ചതിനെ തുടർന്ന് പ്രദേശത്തെ നായ്ക്കൾക്ക് പ്രതിരോധ കുത്തിവെപ്പെടുത്തപ്പോൾ ഇതിനും നൽകിയിരുന്നു. വളർത്തുനായും പശുവും ചത്ത സാഹചര്യത്തിൽ ഈ കുടുംബത്തിലുള്ളവർക്കും പ്രതിരോധമരുന്ന് കുത്തിവെപ്പ്​ നൽകും. സമീപത്തെ 29 പശുക്കൾക്കും 35 ആടുകൾക്കും പ്രതിരോധ കുത്തിവെപ്പെടുത്തതായി വെച്ചൂർ പഞ്ചായത്ത് പ്രസിഡന്‍റ്​ കെ.ആർ. ഷൈലകുമാർ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story