Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമതാത്മകതയിലേക്ക്...

മതാത്മകതയിലേക്ക് രാജ്യത്തെ കൊണ്ടുപോകാന്‍ ശ്രമം -മന്ത്രി പി. രാജീവ്

text_fields
bookmark_border
കോട്ടയം: മതനിരപേക്ഷതയില്‍നിന്ന് മതാത്മകതയിലേക്ക് രാജ്യത്തെ കൊണ്ടുപോകാന്‍ ചിലര്‍ ശ്രമിക്കുകയാണെന്ന്​ മന്ത്രി പി. രാജീവ്. ഇത്​ ജനാധിപത്യത്തില്‍നിന്ന് ഏകാധിപത്യത്തിലേക്കുള്ള യാത്രയാണ്. ജനാധിപത്യം ​ഗൗരവമായ വെല്ലുവിളി നേരിടുകയാണെന്നും അദ്ദേഹം പറഞ്ഞു. ഡി.വൈ.എഫ്‌.ഐ ജില്ല കമ്മിറ്റി സംഘടിപ്പിച്ച 'ഫ്രീഡം സ്ട്രീറ്റ്' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുവജനറാലി നഗരംചുറ്റി കോട്ടയം തിരുനക്കര മൈതാനത്ത് സമാപിച്ചു. സമ്മേളനത്തിൽ ജില്ല പ്രസിഡന്‍റ്​ ബി. മഹേഷ് ചന്ദ്രന്‍ അധ്യക്ഷതവഹിച്ചു. വൈക്കം വിശ്വന്‍, സി.പി.എം ജില്ല സെക്രട്ടറി എ.വി. റസല്‍, കെ. അനില്‍കുമാര്‍, ആര്‍. ശ്യാമ, ബി. സുരേഷ് കുമാര്‍, അര്‍ച്ചന സദാശിവന്‍, ടി.എസ്. ശരത്, പ്രവീണ്‍ തമ്പി എന്നിവര്‍ സംസാരിച്ചു. സംസ്ഥാന കമ്മിറ്റി അംഗം സതീഷ് വര്‍ക്കി സ്വാതന്ത്ര്യദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. KTL DYFI FREEDOM ഡി.വൈ.എഫ്‌.ഐ ജില്ല കമ്മിറ്റി സംഘടിപ്പിച്ച 'ഫ്രീഡം സ്ട്രീറ്റി‍ൻെറ' ഭാഗമായി നടന്ന യുവജനറാലി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story