Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightചേമ്പാല- ബൈപാസ് റോഡ്: ...

ചേമ്പാല- ബൈപാസ് റോഡ്: പഞ്ചായത്തിന്‍റെ അനാസ്ഥയിൽ പ്രതിഷേധം

text_fields
bookmark_border
ചേമ്പാല- ബൈപാസ് റോഡ്:  പഞ്ചായത്തിന്‍റെ അനാസ്ഥയിൽ പ്രതിഷേധം
cancel
തലയോലപ്പറമ്പ്: തലയോലപ്പറമ്പ് പഞ്ചായത്ത് ഏഴാം വാർഡിലൂടെ കടന്നു പോകുന്ന തിരക്കേറിയ തലപ്പാറ- കുമരക്കോട് റോഡിനോടുള്ള (ചേമ്പാല ബൈപാസ്) അവഗണനയിൽ പ്രതിഷേധിച്ച് ഞായറാഴ്ച രാവിലെ 11ന് ചേമ്പാല വായനശാലയിൽ യോഗം ചേരും. ഈ റോഡ് തകർന്നിട്ട് നാളുകളേറെയായി. നൂറുകണക്കിന് വാഹനങ്ങൾ ആശ്രയിക്കുന്ന റോഡിന്‍റെ ദുരവസ്ഥ കഴിഞ്ഞ കുറേനാളായി മാധ്യമങ്ങളിലെ സ്ഥിരം വാർത്തയാണ്. റോഡ് പുനർനിർമാണത്തിന്​ പരിസരവാസികളായ ജനങ്ങൾ ഒപ്പിട്ട് പഞ്ചായത്ത് കമ്മിറ്റിക്ക് നിവേദനം നൽകിയിരുന്നു. എന്നാൽ, പഞ്ചായത്ത് മറുപടി നൽകിയിട്ടില്ല. ഇതേതുടർന്ന് റോഡ് പുനർനിർമിക്കുന്നതിന്​ വൈക്കം ലേക് സിറ്റി റോട്ടറി ക്ലബിന്‍റെ സഹായം തേടി. ക്ലബ് 10 ലക്ഷം രൂപ മുടക്കി റോഡ് പുനർ നിർമിക്കാമെന്ന് സമ്മതിച്ച് റോഡിന്‍റെ പേര് പുനർനാമകരണം ചെയ്യണമെന്ന വ്യവസ്ഥ സഹിതം പഞ്ചായത്തിൽ കത്ത് നൽകി. പഞ്ചായത്ത് കമ്മിറ്റി ഈ വിഷയം ചർച്ച ചെയ്ത് പേരുമാറ്റം തള്ളി റോഡ് നിർമാണത്തിന് അനുമതി നൽകി. എന്നാൽ, ഇത്​​ ക്ലബ് അധികാരികളും അംഗീകരിച്ചില്ല​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story