Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightത്രിവർണശോഭയിൽ നാട്;...

ത്രിവർണശോഭയിൽ നാട്; വീടുകളിലും ദേശീയ പതാക ഉയർന്നു

text_fields
bookmark_border
കോട്ടയം: വീടുകളിലും ത്രിവർണപതാക ഉയർന്നു പാറുന്നതിന്‍റെ ശോഭയിൽ സ്വാതന്ത്ര്യദിനാഘോഷ​പ്രഭയിലേക്ക്​ ജില്ല. പ്രമുഖരടക്കം നിരവധിപേർ 'ഹർ ഘർ തിരംഗ' കാമ്പയിന്‍റെ ഭാഗമായി വീടുകളിൽ ദേശീയ പതാക ഉയർത്തി. സ്ഥാപനങ്ങളിലും പതാകകൾ ഉയർത്തി. സ്വാതന്ത്ര്യത്തിന്‍റെ 75ാം വാർഷികാഘോഷ ഭാഗമായി വീടുകളിലും സ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലും ശനിയാഴ്ച മുതൽ സ്വതന്ത്ര്യദിനംവരെ പതാക ഉയർത്താനാണ്​ സർക്കാറുകൾ ആഹ്വാനം ചെയ്തിരിക്കുന്നത്​. ഇതിന്‍റെ ഭാഗമായി വീടുകളിലും സർക്കാർ, അർധ സർക്കാർ ഓഫിസുകളിലും സ്വകാര്യ സ്ഥാപനങ്ങളിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും കടകളിലും ബാങ്കുകളിലും ലൈബ്രറികളിലും പൊതുസ്ഥലങ്ങളിലും ശനിയാഴ്ച രാവിലെ ദേശീയ പതാകയുയർത്തി. സഹകരണ-സാംസ്‌കാരികമന്ത്രി വി.എൻ. വാസവൻ പാമ്പാടിയിലെ വസതിയായ ഹിമഭവനിൽ ദേശീയ പതാകയുയർത്തി. ഭാര്യ ഗീതക്കും മകൾ ഗ്രീഷ്മക്കും ഒപ്പമാണ് പതാകയുയർത്തിയത്. മഹാത്മാഗാന്ധി സർവകലാശാല സിൻഡിക്കേറ്റ്​ അംഗം റെജി സക്കറിയ, സർക്കിൾ സഹകരണ യൂനിയൻ ചെയർമാൻ കെ.എം. രാധാകൃഷ്ണൻ എന്നിവരും പ​ങ്കെടുത്തത്​. സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ചമ്പക്കരയിലെ ഇന്ദീവരം വീട്ടിലും ജോസ് കെ. മാണി എം.പി പാലായിലെ വസതിയിലും അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ കൂവപ്പള്ളിയിലെ വസതിയിലും അഡ്വ. മോൻസ് ജോസഫ് എം.എൽ.എ ആപ്പാഞ്ചിറയിലെ വസതിയിലും മാണി സി. കാപ്പൻ എം.എൽ.എ പാലായിലെ വീട്ടിലും അഡ്വ. ജോബ് മൈക്കിൾ ചങ്ങനാശ്ശേരിയിലെ വീട്ടിലും ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ നിർമല ജിമ്മി പ്രവിത്താനത്തെ വീട്ടിലും ദേശീയ പതാകയുയർത്തി. സ്വാതന്ത്ര്യസമര സേനാനി കോരുത്തോട് മങ്കുഴിയിൽ എം.കെ. രവീന്ദ്രൻ വൈദ്യർ കോരുത്തോട്ടിലെ വീട്ടിൽ ഭാര്യക്കും മക്കൾക്കുമൊപ്പം പതാകയുയർത്തി. കലക്ടർ ഡോ. പി.കെ. ജയശ്രീയും ജില്ല പൊലീസ് മേധാവി കെ. കാർത്തിക് എന്നിവർ ദേവലോകത്തെ ഔദ്യോഗിക വസതികളിൽ കുടുംബത്തോടൊപ്പം പതാകയുയർത്തി. ഗായിക വൈക്കം വിജയലക്ഷ്മി വൈക്കത്തെ നാദബ്രഹ്മം വീട്ടിൽ മാതാപിതാക്കൾക്കൊപ്പം പതാകയുയർത്തി. ജില്ല സ്‌പോർട്‌സ് കൗൺസിൽ ആഭിമുഖ്യത്തിൽ ഓഫിസ് അങ്കണത്തിൽ മന്ത്രി വി.എൻ. വാസവൻ ദേശീയ പതാകയുയർത്തി. പ്രസിഡന്റ് ഡോ. ബൈജു വർഗീസ് ഗുരുക്കൾ, എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ പി.പി. തോമസ്, കെ.ആർ. ഷാജി, സെക്രട്ടറി മായാദേവി എന്നിവർ പങ്കെടുത്തു. ആഗസ്റ്റ് 15ന് അസ്തമയം വരെയാണ് ദേശീയ പതാക പ്രദർശിപ്പിക്കുക. പടം KTL VASAVAN ഹർ ഘർ തിരംഗ കാമ്പയിന്‍റെ ഭാഗമായി മന്ത്രി വി.എൻ. വാസവൻ പാമ്പാടിയിലെ വസതിയിൽ ദേശീയ പതാക ഉയർത്തുന്നു KTL FREEDOM FIGHTER MK RAVEENDRAN VAIDYAR ഹർ ഘർ തിരംഗയുടെ ഭാഗമായി സ്വാതന്ത്ര്യസമര സേനാനി കോരുത്തോട് മങ്കുഴിയിൽ എം.കെ. രവീന്ദ്രൻ വൈദ്യർ കോരുത്തോട്ടിലെ വീട്ടിൽ ഭാര്യക്കും മക്കൾക്കുമൊപ്പം ദേശീയ പതാകയുയർത്തുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story