Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഹയർ സെക്കൻഡറി തുല്യത...

ഹയർ സെക്കൻഡറി തുല്യത പരീക്ഷകൾ ആരംഭിച്ചു

text_fields
bookmark_border
കോട്ടയം: സാക്ഷരത മിഷൻ, പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേർന്ന്​ നടത്തുന്ന ഹയർ സെക്കൻഡറി തുല്യത കോഴ്സിലെ പഠിതാക്കൾക്കുള്ള ഒന്നും രണ്ടും വർഷ . ​പരീക്ഷ 20ന് അവസാനിക്കും. ആദ്യവർഷ ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക്​ ഇംഗ്ലീഷും രണ്ടാം വർഷ വിദ്യാർഥികൾക്ക്​ മലയാളവും ആയിരുന്നു ആദ്യദിവസത്തെ പരീക്ഷ. 2019ൽ പ്രവേശനം നേടിയവരാണ്​ രണ്ടാം വർഷ പരീക്ഷ എഴുതിയത്​. കോവിഡ്​ തരംഗം കൂടുതലായതിനാൽ 2020ൽ പ്രവേശനം നടത്തിയിരുന്നില്ല. 2021ലാണ്​ ഒന്നാംവർഷ പഠിതാക്കളുടെ പ്രവേശനം നടത്തിയത്​. ജില്ലയിൽ ആകെ 620 പേരാണ്​ പരീക്ഷയെഴുതിയത്​. കോട്ടയം ഗവ.​ മോഡൽ ഹയർ സെക്കൻഡറി സ്കൂളിലാണ്​ ഏറ്റവും പഠിതാക്കൾ പരീക്ഷയെഴുതിയത്​. 168 പേരാണ്​ ഇവിടെ പരീക്ഷയെഴുതാൻ ഹാജരായത്​. 23 മുതൽ 70 വയസ്സ്​​ വരെയുള്ളവർ പരീക്ഷയെഴുതി. 70 വയസ്സുള്ള സി. ജോസ്‌കുമാറാണ് ജില്ലയിലെ പ്രായംകൂടിയ പഠിതാവ്. കോട്ടയം ഗവ.​ മോഡൽ ഹയർ സെക്കൻഡറി സ്കൂളിലാണ് അദ്ദേഹം പരീക്ഷ എഴുതിയത്​. ചങ്ങനാശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ- 126, കടുത്തുരുത്തി സെന്‍റ്​ മൈക്കിൾസ് ഹയർ സെക്കൻഡറി സ്‌കൂൾ- 137, രാമപുരം സെന്‍റ്​ ആഗസ്റ്റിൻസ് ഹയർ സെക്കൻഡറി സ്‌കൂൾ- 98, പാമ്പാടി പൊൻകുന്നം വർക്കി സ്മാരക സർക്കാർ ഹയർ സെക്കൻഡറി സ്‌കൂൾ- 91 എന്നിങ്ങനെയാണ് പരീക്ഷയെഴുതിയവരുടെ എണ്ണം. ഹയർ സെക്കൻഡറിയിൽ നിലവിലുള്ള ഗ്രേഡിങ്​ സമ്പ്രദായം തന്നെയാണ് തുല്യത പരീക്ഷക്കും ബാധകമായിട്ടുള്ളത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story