Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Aug 2022 12:59 AM IST Updated On
date_range 14 Aug 2022 12:59 AM ISTമന്ത്രി വാക്ക് പാലിച്ചില്ല: ക്ഷീരകര്‍ഷക ഇന്‍സെന്‍റിവ് മുടങ്ങി
text_fieldsbookmark_border
MUST ഈ വര്‍ഷം പദ്ധതിക്കായി 28.57 കോടി മാറ്റിവെച്ചതായി മന്ത്രി ചിഞ്ചുറാണി പ്രഖ്യാപിച്ചിരുന്നു കോട്ടയം: ക്ഷീരസംഘങ്ങളില്‍ പാല്‍ അളക്കുന്ന കര്‍ഷകന് സര്‍ക്കാര്‍ നല്‍കിവന്ന ഇന്‍സെന്‍റിവ് മുടങ്ങി. സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് ആശ്വാസമാണെന്ന രീതിയിൽ സർക്കാർ തുടങ്ങിയ പദ്ധതിയാണ് നിലച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍വഴി ഒരുലിറ്റര്‍ പാലിന് നാലുരൂപ നിരക്കില്‍ ക്ഷീരകര്‍ഷകന് ഇൻസെന്‍റിവ് നല്‍കിയിരുന്നു. എന്നാല്‍, 14 ാം പഞ്ചവത്സര പദ്ധതിയുടെ കരടുരേഖയില്‍ ക്ഷീരകര്‍ഷകന് ലഭിക്കുന്ന ഇൻസെന്‍റിവ് തുക മൂന്ന് രൂപയായി വെട്ടിക്കുറച്ചു. വിഷയം കഴിഞ്ഞ നിയമസഭ സമ്മേളനത്തില്‍ ചര്‍ച്ചയായി. പിന്നീട്, മന്ത്രി ചിഞ്ചുറാണി പ്രശ്‌നത്തിന് പരിഹാരമായി ജൂലൈ മുതല്‍ അടുത്ത മാര്‍ച്ചുവരെ മുഴുവന്‍ ക്ഷീരകര്‍ഷകര്‍ക്കും നാല് രൂപ നിരക്കില്‍ ഇന്‍സെന്‍റിവ് നല്‍കുമെന്ന് പ്രഖ്യാപിച്ചു. ഈ വര്‍ഷം പദ്ധതിക്കായി 28.57 കോടി മാറ്റിവെച്ചതായും മന്ത്രി പ്രഖ്യാപിച്ചു. തുടര്‍ന്ന് കര്‍ഷകരെല്ലാം ഇന്‍സെന്‍റിവ് കിട്ടുമെന്ന് പ്രതീക്ഷയിലായിരുന്നു. എന്നാല്‍, ആഗസ്റ്റ് 11 കഴിഞ്ഞിട്ടും ആർക്കും ഇന്‍സെന്‍റിവ് തുക ലഭിച്ചില്ലെന്ന് മാത്രമല്ല, കര്‍ഷകന് ഇന്‍സെന്‍റിവ് കൊടുക്കണമെങ്കില്‍ പ്രാദേശികമായ പാല്‍ ഉൽപാദന സംഘങ്ങളില്‍നിന്ന് പാല്‍ അളക്കുന്ന കര്‍ഷകന്‍റെ വിവരങ്ങള്‍ ശേഖരിക്കണമെന്ന വ്യവസ്ഥയും വന്നു. എന്നാല്‍, അതിനുള്ള നടപടിപോലും മൃഗസംരക്ഷണ വകുപ്പ് സ്വീകരിച്ചിട്ടില്ല. കന്നുകാലി പരിപാലന മേഖലയില്‍ ചെലവ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇന്‍സെന്‍റിവ് ആറു രൂപയെങ്കിലും ലഭിച്ചാല്‍ മാത്രമേ ഗുണം ചെയ്യൂ എന്ന് കര്‍ഷകർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story