Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഅറയാഞ്ഞിലിമണ്ണിൽ...

അറയാഞ്ഞിലിമണ്ണിൽ തൂക്കുപാലം പുനർനിർമിക്കും

text_fields
bookmark_border
അറയാഞ്ഞിലിമണ്ണിൽ തൂക്കുപാലം പുനർനിർമിക്കും
cancel
എരുമേലി: പമ്പാനദിയിൽ ജലനിരപ്പ് ഉയർന്നാൽ ദിവസങ്ങളോളം ഒറ്റപ്പെടുന്ന അറയാഞ്ഞിലിമണ്ണിലേക്ക് നദിക്കു കുറുകെ നടപ്പാലം നിർമിക്കാനുള്ള തയാറെടുപ്പിലാണ് പ്രദേശവാസികൾ. മുമ്പ് ഇവിടെ ഉണ്ടായിരുന്ന തകർന്ന തൂക്കുപാലം പുനർ നിർമിക്കുകയാണ് ലക്ഷ്യം. കേഡറുകൾ വീണ്ടെടുത്ത് ഉറപ്പിച്ച് നടപ്പാലമാക്കി പുനർനിർമിക്കാനുള്ള ശ്രമത്തിലാണ് പ്രദേശവാസികൾ. ഇതിനായി പ്രദേശവാസികൾ തന്നെ ഫണ്ട് കണ്ടെത്തും. പത്തനംതിട്ട ജില്ലയിലെ അറയാഞ്ഞിലിമണ്ണിലെ ജനങ്ങൾക്ക് പുറത്തേക്ക് കടക്കാനുള്ള ഏകമാർഗമാണ് കോട്ടയം ജില്ലയിലെ ഇടകടത്തിയിലേക്ക് പമ്പക്കു കുറുകെയുള്ള കോസ് വേ. എന്നാൽ, ശക്തമായൊന്ന് മഴ പെയ്താൽ നിമിഷനേരംകൊണ്ട് കോസ്​വേ മുങ്ങും. പിന്നെയുണ്ടായിരുന്ന മാർഗമായിരുന്നു സമീപത്തെ തൂക്കുപാലം. ഇത് 2018ലെ പ്രളയത്തിൽ ഒലിച്ചുപോയി. നടപ്പാലത്തി‍ൻെറ നിർമാണോദ്ഘാടനം കായിക പ്രതിഭയും വിദ്യാർഥിയുമായ പ്രഭുൽ പ്രതീഷ് നിർവഹിച്ചു. സെന്‍റ്​ ആന്‍റണീസ് പള്ളി വികാരി ഫാ. ജൂസ മറിയ ദാസ്, ആൻറണി കുന്നത്ത്, വാർഡ്​ അംഗം സി.എസ്. സുകുമാരൻ, ജോസ് തുണ്ടത്തിക്കുന്നേൽ, അലക്സ് വാഴൂർ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story