Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Aug 2022 12:39 AM IST Updated On
date_range 14 Aug 2022 12:39 AM ISTജില്ല പൊലീസ് മേധാവി അടക്കം ആറുപേർക്ക് പൊലീസ് മെഡൽ
text_fieldsbookmark_border
കോട്ടയം: ജില്ല പൊലീസ് മേധാവി ഉള്‍പ്പെടെ ജില്ലയിലെ ആറ് പൊലീസ് ഉദ്യോഗസ്ഥർക്ക് വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍. ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന് കഴിഞ്ഞ ദിവസം കുറ്റാന്വേഷണ മികവിനുള്ള കേന്ദ്ര പുരസ്കാരം ലഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ. കടുത്തുരുത്തി പൊലീസ് സ്റ്റേഷനിലെ അസി.സബ് ഇൻസ്പെക്ടർ വി.വി. റോജിമോൻ, വൈക്കം പൊലീസ് സ്റ്റേഷനിലെ അസി.സബ് ഇൻസ്പെക്ടർ ബി. സിജി, ജില്ല സ്പെഷൽ ബ്രാഞ്ചിലെ അസി.സബ് ഇൻസ്പെക്ടർ പി.എസ്. ശ്രീജോവ്, ഐ.എം. ഹാഷിക്(സീനിയർ സിവിൽ പൊലീസ് ഓഫിസർ, കോട്ടയം വെസ്റ്റ് സ്റ്റേഷൻ), പ്രതീഷ് രാജ് (സീനിയർ സിവിൽ പൊലീസ് ഓഫിസർ, കോട്ടയം ഈസ്റ്റ് സ്റ്റേഷൻ) എന്നിവരും മുഖ്യമന്ത്രിയുടെ മെഡലിന് അർഹരായി. പടം KTL KARTHIK SP KTL V V ROJIMON KTL B CIJI KTL PS SREEJOV KTL MI HASHIK KTL PRATHEESH RAJ മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ നേടിയ കെ. കാർത്തിക്, വി.വി. റോജിമോൻ, ബി. സിജി, പി.എസ്. ശ്രീജോവ്, ഐ.എം. ഹാഷിക്, പ്രതീഷ് രാജ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story