Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Aug 2022 12:38 AM IST Updated On
date_range 14 Aug 2022 12:38 AM ISTഅയൽവാസിയെ ആക്രമിച്ച യുവാവ് അറസ്റ്റിൽ
text_fieldsbookmark_border
പാലാ: അയൽവാസിയായ ചൂണ്ടച്ചേരി മുതുപേഴാത്തുങ്കൽ വീട്ടിൽ റിൻസ് ജോണിനെ ആക്രമിച്ച കേസിൽ ഭരണങ്ങാനം ചൂണ്ടച്ചേരി പല്ലാട്ട് വീട്ടിൽ രതീഷ്(42) അറസ്റ്റിൽ. ഇരുവരും തമ്മില്‍ കുടുംബപ്രശ്നങ്ങള്‍ നിലവിലുണ്ടായിരുന്നു. ചൂണ്ടച്ചേരി ഭാഗത്ത് വച്ച് ബൈക്കിന്റെ ക്രാഷ് ഗാർഡ് ഉപയോഗിച്ച് രതീഷ് റിൻസ് ജോണിനെ ആക്രമിക്കുകയായിരുന്നു. ഇയാളുടെ രണ്ട് കൈക്കും സാരമായ പരിക്കുപറ്റി. സംഭവത്തിനുശേഷം പ്രതി ഒളിവിൽപോകുകയായിരുന്നു. പാലാ എസ്.എച്ച്.ഒ കെ.പി. ടോംസൺ, എസ്.ഐ എം.ഡി. അഭിലാഷ്, എ.എസ്.ഐ ബിജു കെ. തോമസ്, സി.പി.ഒമാരായ ജോഷി മാത്യു, സി. രഞ്ജിത്ത് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. നിരവധി വാഹന മോഷണക്കേസുകളിലെ പ്രതി പിടിയിൽ ഗാന്ധിനഗർ: നിരവധി വാഹന മോഷണക്കേസുകളിൽ പ്രതിയായ തിരുവാർപ്പ് സ്വാമിയാർ മഠം ഭാഗത്ത് അഭിലാഷ് ഭവനിൽ അഭിലാഷിനെ (42) ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തു. ജില്ല പൊലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം രാത്രി വാഹന പരിശോധന നടത്തുന്നതിനിടയാണ് മോഷ്ടിച്ച ഓട്ടോയുമായി ഇയാളെ പിടികൂടുന്നത്. ഇയാൾ സംക്രാന്തി സ്വദേശിയുടെ ഓട്ടോയാണ് മോഷ്ടിച്ചത്. പ്രതിക്ക് കുമരകം, കോട്ടയം വെസ്റ്റ് എന്നീ സ്റ്റേഷനുകൾക്ക് പുറമെ കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളിലും നിരവധി മോഷണക്കേസുകൾ നിലവിലുണ്ട്. ഗാന്ധിനഗർ എസ്.എച്ച്.ഒ കെ. ഷിജി, എസ്.ഐ സിജു സൈമൺ, സിവിൽ പൊലീസ് ഓഫിസറായ ജോജി എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. KTL ABHILASH ARREST KTL RATHISH ARREST
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story