Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമദ്യപിച്ചെത്തി...

മദ്യപിച്ചെത്തി അയൽക്കാരനെ വെട്ടി

text_fields
bookmark_border
വൈക്കം: ഭാര്യയോട് മോശമായി സംസാരിച്ചെന്നാരോപിച്ച്​ മദ്യപിച്ചെത്തി അയൽക്കാരനായ യുവാവിനെ വെട്ടിപ്പരിക്കേൽപിച്ചു. വൈക്കം ചെമ്പ് മുറിഞ്ഞപുഴ സ്വദേശി വിസ്മയിനെയാണ്​ (23) പരിക്കേറ്റത്​. സംഭവത്തിൽ അറസ്റ്റിലായ ഫോർട്ട്​കൊച്ചി സ്വദേശി സിൽവസ്റ്റർ ഫെർണാണ്ടസിനെ റിമാൻഡ്​ ചെയ്തു. കഴിഞ്ഞ ദിവസം പുലർച്ച​ അഞ്ചിനായിരുന്നു ആക്രമണം. പറവൂരിലെ ക്ഷേത്രത്തിലെ പൂജാരിയായ യുവാവ് പുലർച്ച ക്ഷേത്രത്തിലേക്കു പോകുമ്പോൾ സിൽവസ്റ്റർ മറ്റൊരാൾക്കൊപ്പമെത്തി വെട്ടുകയായിരുന്നു. തുടക്കു പരിക്കേറ്റ യുവാവിനെ ചെമ്മനാകരി ഇൻഡോ-അമേരിക്കൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. സംഭവത്തെ തുടർന്നു കടന്നുകളഞ്ഞ സിൽവസ്റ്ററിനെ സി.ഐ കൃഷ്ണൻപോറ്റിയുടെ നേതൃത്വത്തിൽ ഫോർട്ട്കൊച്ചിയിൽനിന്നാണ്​​ പിടികൂടി. കൂട്ടാളിക്കായി അന്വേഷണം ഊർജിതമാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story