Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകോട്ടയം...

കോട്ടയം കെ.എസ്.ആർ.ടി.സി ടെർമിനൽ; നിർമാണം അന്തിമഘട്ടത്തിൽ

text_fields
bookmark_border
ഒരേസമയം 10 ബസ്​ ടെർമിനലിന്​ മുന്നിൽ പാർക്ക്​ ചെയ്യാം കോട്ടയം: കാത്തിരിപ്പിനൊടുവിൽ ഉദ്ഘാടനത്തിനൊരുങ്ങി കോട്ടയം കെ.എസ്.ആർ.ടി ബസ് ടെർമിനൽ. രാത്രി യാത്രക്കാർക്ക് വിശ്രമ സൗകര്യം, ജീവനക്കാർക്കുള്ള വിശ്രമമുറി, പുരുഷന്മാർക്കും സ്ത്രീകൾക്കും ആധുനിക ടോയ്​ലറ്റ് സംവിധാനം, റിസർവേഷൻ കൗണ്ടർ, പൊലീസ് എയ്ഡ് പോസ്റ്റ്, യാത്രക്കാർക്ക് ഉന്നത നിലവാരത്തിലുള്ള ഇരിപ്പിടങ്ങൾ എന്നീ സൗകര്യങ്ങളാണ്​ പുതിയ ടെർമിനലിൽ ഒരുക്കിയത്​. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽനിന്ന്​ രണ്ടുകോടി ഉപയോഗിച്ചാണ് ബസ് ടെർമിനൽ നിർമിക്കുന്നത്. അന്തിമഘട്ടത്തിലെത്തിയ നിർമാണ പ്രവർത്തനങ്ങൾ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ വിലയിരുത്തി. ടെർമിനലിൽ എത്തിയ അദ്ദേഹം കരാറുകാരന്​ നിർദേശങ്ങളും നൽകി. ഒരേസമയം 10 ബസ്​ നിരനിരയായി ടെർമിനലിന്​ മുന്നിൽ പാർക്ക്​ ചെയ്യാൻ സൗകര്യമുണ്ട്​. പുറപ്പെടുന്ന ബസുകൾ മാത്രമാകും ടെർമിനലിന്‍റെ മുന്നിലെത്തുക. സ്റ്റാൻഡിലെത്തുന്ന മറ്റ് ബസുകളുടെ പാർക്കിങ്​ ടെർമിനലിന്റെ മറുവശത്താണ്​. ടെർമിനലിന്‍റെ നിർമാണം പൂർത്തീകരിക്കുന്നതോടെ തിയറ്റർ റോഡ് പൊളിച്ച് വീതികൂട്ടി യാത്രക്കാർക്ക് മറുവശത്തുകൂടിയും പ്രവേശിക്കാൻ കഴിയുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. ഈ ഭാഗത്ത് കടകൾ നിർമിച്ച് കെ.എസ്.ആർ.ടി.സിക്ക് മറ്റൊരു വരുമാനം കൂടി ലഭ്യമാക്കാൻ കഴിയുമെന്നും എം.എൽ.എ പറഞ്ഞു. 45 ദിവസംകൊണ്ട്​ നിർമാണം പൂർത്തിയാക്കുമെന്ന്​ പ്രഖ്യാപിച്ചായിരുന്നു ജോലികൾ ആരംഭിച്ചതെങ്കിലും വൈകുകയായിരുന്നു. പലതവണ നിർത്തിവെച്ച നിർമാണം അടുത്തിടെയാണ്​ വീണ്ടും സജീവമായത്​. നിർമാണത്തിന്‍റെ ഭാഗമായി സ്റ്റാൻഡിലെ പഴയ കെട്ടിടം പൊളിച്ചുനീക്കിയിരുന്നു. ഇവിടെ പ്രവർത്തിച്ചിരുന്ന ഓഫിസുകൾ കാന്‍റീൻ കെട്ടിടത്തിന്​ മുകളിലേക്ക്​ മാറ്റിയിരുന്നു. യാത്രക്കാർക്ക്​ ബസ്​ കാത്തുനിൽക്കാൻ താൽക്കാലിക കാത്തിരിപ്പ്​ കേന്ദ്രം ഒരുക്കിയിരുന്നു. എന്നാൽ, വേണ്ട​ത്ര സൗകര്യങ്ങളില്ലെന്ന്​ പരാതി ഉയർന്നിരുന്നു. മഴയത്ത്​ വലിയ ദുരിതമാണ്​​ സമ്മാനിച്ചിരുന്നത്​. ഇതിൽ വലിയ വിമർശനങ്ങൾക്കും ഇടയാക്കിയിരുന്നു. പാർക്കിങ്​ ഗ്രൗണ്ടിൽ മഴയത്ത്​ ചളിനിറയുന്നതും പതിവായിരുന്നു. ------ പടം KTL THIRUVANCHOOR KSRTC തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ കോട്ടയം കെ.എസ്​.ആർ.ടി.സി ബസ് ടെർമിനൽ സന്ദർശിച്ചപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story