Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightരാമായണ യജ്ഞം

രാമായണ യജ്ഞം

text_fields
bookmark_border
പൊൻകുന്നം: ചിറക്കടവ് മണക്കാട്ട് ഭദ്രാക്ഷേത്രത്തിൽ 15ന് സമ്പൂർണ രാമായണ പാരായണ യജ്ഞം നടത്തും. മണക്കാട്ട് നാരായണീയ സമിതി ക്ഷേത്രാങ്കണത്തിൽ നടത്തുന്ന യജ്ഞത്തിന് നാരായണീയ കോകിലം ടി.എൻ. സരസ്വതിയമ്മ നേതൃത്വം നൽകും. ------ രാമായണ സത്രത്തിന് ഇന്ന് തുടക്കം തിരുവഞ്ചൂര്‍: കേരള ക്ഷേത്രസംരക്ഷണ സമിതി നേതൃത്വത്തില്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രാങ്കണത്തില്‍ നടക്കുന്ന രാമായണ സത്രത്തിന് ശനിയാഴ്ച തുടക്കമാകും. 16ന് സമാപിക്കും. കെ.എസ്. സുദര്‍ശനനാണ് യജ്ഞാചാര്യന്‍. വൈകീട്ട് തിരുവഞ്ചൂര്‍ വടക്കുംതൃക്ക ശിവക്ഷേത്രത്തില്‍നിന്ന്​ ആരംഭിക്കുന്ന ഘോഷയാത്ര ആറിന്​ സത്രവേദിയില്‍ എത്തും. തുടര്‍ന്ന് ക്ഷേത്രസംരക്ഷണ സമിതി രക്ഷാധികാരി സ്വാമി അയ്യപ്പദാസ് ഉദ്ഘാടനം ചെയ്യും. ദേവസ്വം വൈസ് പ്രസിഡന്‍റ്​ സതീഷ് കുമാര്‍ കളത്തില്‍ അധ്യക്ഷത വഹിക്കും. അയ്യപ്പസേവ സമാജം അഖിലേന്ത്യ സെക്രട്ടറി വി.കെ. വിശ്വനാഥന്‍ മുഖ്യപ്രഭാഷണം നടത്തും. ഞായറാഴ്ച രാവിലെ 11ന് നടക്കുന്ന ആധ്യാത്മികസഭ കര്‍ഷകമോര്‍ച്ച ദേശീയ വൈസ് പ്രസിഡന്‍റ്​ അഡ്വ. എസ്. ജയസൂര്യന്‍ ഉദ്ഘാടനം ചെയ്യും. 15ന് രാവിലെ 10.30ന് നടക്കുന്ന ആധ്യാത്മിക സഭയില്‍ എസ്.എന്‍.ഡി.പി യോഗം വനിത കേന്ദ്രകമ്മിറ്റിയംഗം ശൈലജ രവീന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story