Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകോട്ടയ്ക്കുപുറം ഗവ....

കോട്ടയ്ക്കുപുറം ഗവ. യു.പി സ്കൂളിന് സ്വന്തം വാഹനം

text_fields
bookmark_border
ഏറ്റുമാനൂർ: തോമസ് ചാഴികാടൻ എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന്​ അനുവദിച്ച 12 ലക്ഷം ചെലവഴിച്ച്​ കോട്ടയ്ക്കുപുറം ഗവ. യു.പി സ്കൂളിനായി വാങ്ങിയ സ്കൂൾ വാൻ ഫ്ലാഗ്​ഓഫ്​ ചെയ്തു. തോമസ്‌ ചാഴികാടൻ എം.പി ഫ്ലാഗ്​ഓഫ്​ നിർവഹിച്ചു. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ ആര്യ രാജൻ അധ്യക്ഷത വഹിച്ചു. അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്‍റ്​ ബിജു വലിയമല, ബ്ലോക്ക് പഞ്ചായത്തംഗം ആൻസ് വർഗീസ്, സ്ഥിരം സമിതി ചെയർമാൻ ജയിംസ് തോമസ്, പഞ്ചായത്ത് അംഗങ്ങളായ സിനി ജോർജ്, ജോഷി ഇലഞ്ഞിയിൽ, മുൻ പഞ്ചായത്ത് പ്രസിഡന്‍റ്​ ജോസ്‌ ഇടവഴിക്കൽ, ഏറ്റുമാനൂർ ഉപജില്ല വിദ്യാഭ്യാസ ഓഫിസർ ശ്രീജ പി. ഗോപാൽ, സ്കൂൾ ഹെഡ്മിസ്ട്രസ് ലിസി മാത്യു, പി.ടി.എ പ്രസിഡന്‍റ്​ ഇ.കെ സനൽകുമാർ എന്നിവർ സംസാരിച്ചു. ---- പടം KTL VEDAGIRI SCHOOL കോട്ടയ്ക്കുപുറം ഗവ. യു.പി സ്കൂളിന് എം.പി ഫണ്ടിൽനിന്ന്​ അനുവദിച്ച സ്കൂൾ വാനിന്‍റെ ഫ്ലാഗ്​ഓഫ് തോമസ് ചാഴികാടൻ എം.പി നിർവഹിക്കുന്നു - ഓൺലൈൻ കോൺഫറൻസ്​ കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല സ്കൂൾ ഓഫ് എനർജി മെറ്റീരിയൽസ് ആൻഡ്​​ നാനോ സെന്‍ററും പോളണ്ടിലെ റോക്ലോ യൂനിവേഴ്സിറ്റിയും ഡാൻസ്‌ക് യൂനിവേഴ്സിറ്റി ഓഫ് ടെക്നോളജിയും സംയുക്തമായി സംഘടിപ്പിച്ച അന്താരാഷ്​ട്ര ഓൺലൈൻ കോൺഫറൻസിന് തുടക്കമായി. നാനോമെറ്റീരിയൽസിന്‍റെ സങ്കലനം, രൂപമാറ്റം, പ്രക്രിയ, ഘടന, സ്വഭാവം, ഉപയോഗം തുടങ്ങിയവ ചർച്ച ചെയ്തു. മൂന്നുദിവസം നീളും​. പോളണ്ടിലെ റോക്ലോ യൂനിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയിലെ പ്രഫ. മസീജ് ജറോസേവ്‌സ്‌കിയും ഡാൻസ്‌ക് യൂനിവേഴ്സിറ്റി ഓഫ് ടെക്നോളജിയിലെ പ്രഫ. ജോസഫ് ടി. ഹാപ്പോന്യൂയിക്കും ചേർന്ന്​ പരിപാടി ഉദ്ഘാടനം ചെയ്​തു. എം.ജി സർവകലാശാല വൈസ് ചാൻസലർ പ്രഫ. സാബു തോമസ് അധ്യക്ഷത വഹിച്ചു. സിൻഡിക്കേറ്റ്​ അംഗമായ പ്രഫ. നന്ദകുമാർ കളരിക്കൽ മുഖ്യപ്രഭാഷണം നടത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story