Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഈരാറ്റുപേട്ടയിലെ...

ഈരാറ്റുപേട്ടയിലെ ട്രാഫിക് പരിഷ്കരണത്തിൽ എതിർപ്പുമായി സി.പി.എം

text_fields
bookmark_border
ഈരാറ്റുപേട്ടയിലെ ട്രാഫിക് പരിഷ്കരണത്തിൽ എതിർപ്പുമായി സി.പി.എം
cancel
ഈരാറ്റുപേട്ട: ഏറെ ചർച്ചകൾക്കും ആലോചനകൾക്കും ശേഷം ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെയും സംയുക്ത ട്രേഡ് യൂനിയന്റെയും വ്യാപാരി പ്രതിനിധികളുടെയും സാന്നിധ്യത്തിൽ എടുത്ത ട്രാഫിക് പരിഷ്കരണങ്ങൾക്ക് എതിർപ്പുമായി സി.പി.എം രംഗത്തെത്തി. വെള്ളിയാഴ്ച രാവിലെ മുതൽ നഗരസഭ അധികൃതരും പൊലീസും ചേർന്ന് ട്രാഫിക് തീരുമാനം നടപ്പാക്കാൻ ശ്രമിച്ചപ്പോഴാണ് സി.പി.എം നേതാവ് ജോയി ജോർജിന്‍റെ നേതൃത്വത്തിൽ ഇടത് കൗൺസിലർമാർ പ്രതിഷേധമായി എത്തിയത്. വാഹനങ്ങൾക്കും വഴിയാത്രക്കാർക്കും തടസ്സം സൃഷ്ടിച്ച് മാര്‍ക്കറ്റ് റോഡിലേക്ക് ഇറക്കിവെച്ച് കച്ചവടം നടത്തുന്നവർക്ക്​ മറ്റൊരുസ്ഥലം ഒരുക്കുമെന്നായിരുന്നു കമ്മിറ്റി തീരുമാനം. എന്നാൽ, കഴിഞ്ഞദിവസം വഴിയോര കച്ചവടക്കാർക്ക് ഉചിതമായ സ്ഥലം നൽകിയിട്ടും അങ്ങോട്ട് മാറാൻ സന്നദ്ധമായിട്ടില്ല. സംയുക്തമായി എടുത്ത തീരുമാനങ്ങള്‍ പൂര്‍ണമായി നടപ്പാക്കാന്‍ കോടതിയെ സമീപിക്കുമെന്ന് നഗരസഭ ചെയർപേഴ്സൻ അറിയിച്ചു. എന്നാൽ, മറ്റ് വൺവേ സംവിധാനങ്ങൾ തീരുമാനിച്ചത് പോലെ നടപ്പാക്കുമെന്ന് പൊലീസ് അറിയിച്ചു. സ്ഥലപരിമിതിയും പൊലീസിന്റെ എണ്ണക്കുറവുംകൊണ്ട് പലതവണ നടപ്പാക്കി പരാജയപ്പെട്ട ട്രാഫിക് പരിഷ്‌കരണം ചില അഭിപ്രായവ്യത്യാസങ്ങളാൽ പിറകോട്ടടിക്കുകയാണ്. തീരുമാനം നടപ്പാക്കി വഴിയോരക്കച്ചവടക്കാരെ മാറ്റാൻ നഗരസഭ അധികൃതര്‍ എത്തിയപ്പോ​ഴാണ്​ കച്ചവടക്കാരും ഇടത് നേതാക്കളും എതിർപ്പുമായി വന്നത്​. സി.പി.എം ജില്ല നേതാവ് എത്തിയതോടെ വാക്​തര്‍ക്കവും ബഹളവും രൂപപ്പെട്ടു. ------- പരിഷ്കാരം ഇങ്ങനെ മാര്‍ക്കറ്റ് റോഡില്‍നിന്ന്​ അഹമ്മദ് കുരിക്കള്‍ നഗറിലേക്ക് വാഹനങ്ങള്‍ പ്രവേശിക്കാതിരിക്കുക, മാര്‍ക്കറ്റ് റോഡില്‍നിന്നുള്ള വാഹനങ്ങള്‍ പഴയ സപ്ലൈകോ റോഡ് വഴിയോ, ആര്‍.എച്ച്.എം ജങ്ഷന്‍ വഴിയോ മെയിന്‍ റോഡിലേക്ക് പ്രവേശിക്കുക, മുഹ്​യിദ്ദീന്‍ പള്ളി കോസ്​വേയില്‍നിന്നുമുള്ള വാഹനങ്ങള്‍ ഇടത്തേക്ക് തിരിഞ്ഞ് സെന്‍ട്രല്‍ ജങ്​ഷന്‍ ചുറ്റി മാത്രം മാര്‍ക്കറ്റ് റോഡിലേക്കും പ്രൈവറ്റ് ബസ്​സ്റ്റാൻഡ്​ ഭാഗത്തേക്കും പോവുക, അഹമ്മദ് കുരിക്കള്‍ നഗറിന് മുന്നിലെ സ്റ്റോപ്പിൽ ബസുകളുടെ അനധികൃത പാര്‍ക്കിങ്ങും​ ഓട്ടോറിക്ഷകളുടെ കറക്കവും പൂര്‍ണമായും ഒഴിവാക്കുക, വാഹനങ്ങള്‍ സ്റ്റോപ്പുകളില്‍ മാത്രം നിര്‍ത്തുക. ഗതാഗതത്തിന് തടസ്സമായി മാര്‍ക്കറ്റ് റോഡില്‍ പ്രവര്‍ത്തിക്കുന വ്യാപാര സ്ഥാപനങ്ങള്‍ ഒഴിപ്പിക്കുക. ---------- പടം ഈരാറ്റുപേട്ടയിൽ ട്രാഫിക് പരിഷ്കാരങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായി കുരിക്കൾ നഗർ പരിസരത്തെ വഴിയോരക്കച്ചവടക്കാരെ ഒഴിവാക്കുന്നതിനെച്ചൊല്ലി നഗരസഭ അധികൃതരും സി.പി.എം നേതാക്കളും തമ്മിൽ വാക്​തർക്കം ഉണ്ടായപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story