Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_right'ലഹരിമാഫിയയുടെ...

'ലഹരിമാഫിയയുടെ വളര്‍ച്ച കേരളത്തിന് ഭൂഷണമല്ല'

text_fields
bookmark_border
ചങ്ങനാശ്ശേരി: ആധുനികമാധ്യമങ്ങളെ ഉപയോഗിച്ച് യുവതീയുവാക്കളെ വരുതിയിലാക്കുന്ന ലഹരിമാഫിയയുടെ വളര്‍ച്ച കേരളത്തിന്​ ഭൂഷണമല്ലെന്ന് കെ.സി.ബി.സി മദ്യവിരുദ്ധ സമിതി. കുട്ടികളെ മാടിവിളിക്കുന്നരീതി വളര്‍ന്നുവരുന്നത് സംസ്കാരത്തിന് ചേര്‍ന്നതല്ല. മയക്കുമരുന്നു നല്‍കി കുട്ടികളെ ലൈംഗിക ദുരുപയോഗം ചെയ്യുന്നരീതി വര്‍ധിക്കുന്നു​. ഇത് തടയാന്‍ സര്‍ക്കാറും പൊലീസും തീവ്രശ്രമം തുടങ്ങിയേ മതിയാകൂവെന്നും ചങ്ങനാശ്ശേരി അതിരൂപത ആത്മത കെ.സി.ബി.സി മദ്യവിരുദ്ധ സമിതിയുടെ അടിയന്തര യോഗം ആവശ്യപ്പെട്ടു. റീജനല്‍ ഡയറക്ടര്‍ ഫാ. ജോണ്‍ വടക്കേക്കളം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജെ.ടി. റാംസേ അധ്യക്ഷത വഹിച്ചു. ടി.എം. മാത്യു വിഷയാവതരണം നടത്തി. അതിരൂപത സെക്രട്ടറി തോമസുകുട്ടി മണക്കുന്നേല്‍, ഭാരവാഹികളായ ബേബിച്ചന്‍ പുത്തന്‍പറമ്പില്‍, കെ.പി. മാത്യു, ജോസി കല്ലുകളം, ഷാജി വാഴേപറമ്പില്‍, പാപ്പച്ചന്‍ നേര്യംപറമ്പില്‍, ബിജു കൊച്ചുപുരക്കല്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story