Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Aug 2022 1:21 AM IST Updated On
date_range 13 Aug 2022 1:21 AM ISTഖരമാലിന്യ നിര്‍മാര്‍ജനം; ചങ്ങനാശ്ശേരി നഗരസഭയിൽ പഠനം നടത്തും
text_fieldsbookmark_border
ചങ്ങനാശ്ശേരി: നഗരസഭ ഖരമാലിന്യ നിര്‍മാര്‍ജന പദ്ധതി സംബന്ധിച്ച് ചങ്ങനാശ്ശേരി നഗരസഭക്കുവേണ്ടി ജോബ് മൈക്കിള്‍ എം.എല്‍.എ തദ്ദേശ സ്വയംഭരണ മന്ത്രി എം.വി. ഗോവിന്ദന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് കേരള ഖരമാലിന്യ മാനേജ്‌മെന്‍റ് ഏജന്‍സിക്കു കൈമാറി. നഗരസഭയില്‍ വിശദമായ പഠനം നടത്തി അടിയന്തര നടപടി സ്വീകരിക്കാന്‍ മന്ത്രി നിർദേശിച്ചു. ആറുമാസത്തിനുള്ളിൽ റിപ്പോര്‍ട്ട് തയാറാക്കി സര്‍ക്കാറിന് സമര്‍പ്പിക്കും. പദ്ധതിയിലെ പ്രസക്ത വിവരങ്ങൾ: 27 കോടി രൂപയുടെ പദ്ധതി 2025ല്‍ പൂര്‍ത്തീകരിക്കും. നഗരസഭക്ക് ഭാവിയിൽ വരുമാനം ലഭിക്കത്തക്ക രീതിയിലാണ് പദ്ധതി നിര്‍ദേശം. 17 സ്ഥലങ്ങളിൽ ആധുനിക എയറോബിനുകൾ സ്ഥാപിക്കും. ഫാത്തിമാപുരത്തെ ഡംപിങ് യാര്‍ഡ് അത്യാധുനിക രീതിയിൽ പുനർനിർമിക്കും. 15 ദിവസംകൊണ്ട് ഒരു മണവുമില്ലാതെ ഖരമാലിന്യം വളമായി മാറും. ഖരമാലിന്യം കൊണ്ടുപോകാൻ ഹൈടെക് വാഹനങ്ങൾ ഉണ്ടാകും. ഖരമാലിന്യം വേര്‍തിരിച്ചു സംസ്കരിക്കുന്ന ആധുനിക യന്ത്രസാമാഗ്രികൾ. ജൈവ-ഡീഗ്രേഡബിൾ ട്രീറ്റ്‌മെന്റ് പ്ലാന്റുകൾ, പ്രാഥമിക ശേഖരണത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കും. പാരിസ്ഥിതികമായ മാലിന്യ പുനരുപയോഗം, മാലിന്യ നിര്‍മാര്‍ജനം, സുരക്ഷിതമായ സംസ്‌കരണ രീതികള്‍ എന്നിവ പ്രോത്സാഹിപ്പിക്കും. ദിവസവും രണ്ട്, അഞ്ച് ടണ്‍ വീതം ശേഖരിക്കാന്‍ ശേഷിയുള്ള ഓര്‍ഗാനിക് വേസ്റ്റ് കണ്‍വെര്‍ട്ടര്‍ സൗകര്യം. --- KTL CHR 1 project ചങ്ങനാശ്ശേരി നഗരസഭ ഖരമാലിന്യ നിർമാർജന പദ്ധതി റിപ്പോർട്ട് ജോബ് മൈക്കിൾ എം.എല്‍.എ, മന്ത്രി എം.വി. ഗോവിന്ദന് കൈമാറുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
