Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightറോഡിൽനിന്ന്​ കിട്ടിയ...

റോഡിൽനിന്ന്​ കിട്ടിയ പണം ഉടമയെ ഏൽപിച്ച് തൊഴിലാളി

text_fields
bookmark_border
റോഡിൽനിന്ന്​ കിട്ടിയ പണം ഉടമയെ ഏൽപിച്ച് തൊഴിലാളി
cancel
നെടുംകുന്നം: റോഡിൽനിന്ന്​ കിട്ടിയ 50,000 രൂപ ഉടമയെ ഏൽപിച്ച് തൊഴിലാളി. നെടുംകുന്നം തൊട്ടിക്കൽ ടി.ആർ. ഉണ്ണികൃഷ്ണനാണ് മാതൃകയായത്. കാടുവെട്ട് ജോലിചെയ്യുന്ന ഉണ്ണികൃഷ്ണൻ വെള്ളിയാഴ്ച രാവിലെ എട്ടരയോടെ പണിസ്ഥലത്തേക്ക് പോകുമ്പോൾ മഠത്തുംപടി-കൂനാനി റോഡിൽ ഒരുകെട്ട് നോട്ട് കിടക്കുന്നത് കണ്ടത്. വിവരം പഞ്ചായത്തംഗം ജോ ജോസഫിനെ വിളിച്ചറിയിച്ചു. നെടുംകുന്നത്തെ ഗ്യാസ് ഏജൻസിയിലെ ജീവനക്കാരനായ അനിലിന്റെ പണമായിരുന്നു നഷ്ടമായത്. ഏജൻസിയിലടക്കാനുള്ള തുകയുമായി ഓഫിസിലേക്ക് പോകുമ്പോൾ സ്കൂട്ടറിൽനിന്ന്​ റോഡിൽ വീഴുകയായിരുന്നു. പണം നഷ്ടപ്പെട്ട വിവരം മനസ്സിലാക്കിയ അനിൽ വന്ന വഴിയിലൂടെ തിരക്കിയിറങ്ങുമ്പോഴാണ് ഉണ്ണികൃഷ്ണനെയും ജോയെയും കണ്ടത്. ------ ടി.ആർ. ഉണ്ണികൃഷ്ണൻ പണം അനിലിന് കൈമാറുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story