Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഈരാറ്റുപേട്ടയിലെ...

ഈരാറ്റുപേട്ടയിലെ ​ട്രാഫിക്​ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന്​

text_fields
bookmark_border
ഈരാറ്റുപേട്ട: ഈരാറ്റുപേട്ട നഗരസഭയുടെ പ്രധാന വ്യാപാര കേന്ദ്രമായ മാർക്കറ്റ് റോഡും സർവിസ് സഹകരണ ബാങ്കും നഗരസഭ ഓഫിസും എം.ജി.എച്ച്.എസ് സ്കൂളും ഉൾപ്പെടെ പൊതുസ്ഥാപനങ്ങൾ സ്ഥിതിചെയ്യുന്ന റോഡിലാണ് ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നതെന്ന്​ ഭരണസമിതി ചൂണ്ടിക്കാട്ടി. കുരിക്കൽ നഗർ ജങ്​ഷനിൽ അംഗീകാരമില്ലാത്ത മൂന്ന് വഴിയോരക്കച്ചവടക്കാർക്ക് വേണ്ടി സി.പി.എം നടത്തുന്ന എതിർപ്പിനെ ഭരണസമിതി അപലപിച്ചു. കുരിക്കൽ നഗർ ജങ്​ഷനിലെ ഗതാഗതക്കുരുക്ക് ഉൾപ്പെടെ ട്രാഫിക് പ്രശ്നങ്ങൾ പരിഹരിക്കാൻ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് ചെയർപേഴ്സൻ സുഹ്റ അബ്ദുൽ ഖാദർ, വൈസ് ചെയർമാൻ അഡ്വ. മുഹമ്മദ് ഇലിയാസ് എന്നിവർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story