Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Aug 2022 12:23 AM IST Updated On
date_range 13 Aug 2022 12:23 AM ISTകരുതൽ മേഖല: കേരളത്തിന്‍റെ ആശങ്ക പരിഹരിക്കും -കേന്ദ്ര മന്ത്രി ഭൂപേന്ദര്‍ യാദവ്
text_fieldsbookmark_border
അഗസ്ത്യമലയിൽ പുതിയ ആനസങ്കേതം സ്ഥാപിക്കും കുമളി: സംരക്ഷിത വനമേഖലക്ക് ചുറ്റും ഒരു കിലോമീറ്റർ കരുതൽ മേഖല നിശ്ചയിച്ച സുപ്രീംകോടതി ഉത്തരവ് സംബന്ധിച്ച് കേരളത്തിലെ ജനങ്ങളുടെ ആശങ്ക പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ്. ഉത്തരവിനെതിരെ കേന്ദ്ര സർക്കാറും മന്ത്രാലയവും പുനഃപരിശോധന ഹരജി നൽകുമെന്നും അദ്ദേഹം അറിയിച്ചു. ലോക ഗജദിനാഘോഷം തേക്കടിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു കേന്ദ്രമന്ത്രി. കരുതൽ മേഖല വിഷയത്തിൽ വിധിയിലെ 44 എ, ഇ വകുപ്പുകൾ പുനഃപരിശോധിക്കാനാവശ്യപ്പെടും. കസ്തൂരിരംഗൻ, ഗാഡ്ഗിൽ റിപ്പോർട്ടുകൾ പരിശോധിച്ച ശേഷമായിരിക്കും അന്തിമ തീരുമാനം. ഇക്കാര്യത്തിൽ പൊതുജനാഭിപ്രായംകൂടി പരിഗണിക്കും. നിലവിലെ യഥാർഥ സാഹചര്യങ്ങൾ പരമോന്നത കോടതിയെ ബോധ്യപ്പെടുത്താനാകുമെന്നാണ് പ്രതീക്ഷ. മനുഷ്യരും വന്യജീവികളും തമ്മിലെ സംഘർഷം പരിഹരിക്കാൻ വന്യജീവി സംരക്ഷണ നിയമ പ്രകാരം കേരളത്തിലെ ചീഫ് വൈൽഡ് ലൈഫ് വാർഡന് അധികാരം നൽകിയിട്ടുണ്ട്. പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല മേഖല സംബന്ധിച്ച വിഷയത്തിൽ വനം വകുപ്പ് മുൻ ഡയറക്ടർ ജനറൽ സഞ്ജയ് കുമാർ ചെയർമാനായി കേന്ദ്രം നിയോഗിച്ച സമിതി ജനങ്ങളുടെ ആശങ്കക്ക് പരിഹാരം കാണും. വനം, പരിസ്ഥിതി മന്ത്രാലയത്തിന്‍റെ മാർഗനിർദേശങ്ങൾക്കനുസൃതമായി നാട്ടാനകളെ കേരളത്തിൽ മതപരമായ ചടങ്ങുകൾക്ക് ഉപയോഗിക്കാമെന്ന് പറഞ്ഞ മന്ത്രി, തമിഴ്‌നാട്ടിലെ അഗസ്ത്യമലയിൽ പുതിയ ആനസങ്കേതം സ്ഥാപിക്കുമെന്നും അറിയിച്ചു. കേന്ദ്ര വനം പരിസ്ഥിതി - കാലാവസ്ഥ വ്യതിയാന വകുപ്പ് സഹമന്ത്രി അശ്വിനി കുമാർ വിശിഷ്ടാതിഥിയായി. TDG Gajadinam ലോക ഗജ ദിനാഘോഷം തേക്കടിയിൽ കേന്ദ്ര വനം, പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story