Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Aug 2022 2:09 AM IST Updated On
date_range 12 Aug 2022 2:09 AM ISTകരിനിലം-പശ്ചിമ റോഡിൽ നാട്ടുകാർ വാഴനട്ടു
text_fieldsbookmark_border
മുണ്ടക്കയം: കരിനിലം-പശ്ചിമ റോഡിന്റെ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച് നാട്ടുകാരുടെ നേതൃത്വത്തിൽ റോഡിൽ വാഴനട്ടു. കരിനിലം മുതൽ കുഴിമാവുവരെ റോഡ് പൂർണമായി തകർന്നു. പ്രതിഷേധം വ്യാപകമായപ്പോൾ തുക അനുവദിച്ചിട്ടുണ്ടെന്നും വേഗത്തിൽ നിർമാണം നടത്തുമെന്നുമായിരുന്നു അധികൃതരുടെ വാക്ക്. റോഡിൽ ബൈക്ക് യാത്രക്കാർ അപകടത്തിൽപ്പെടുന്നത് പതിവാണെന്ന് നാട്ടുകാർ പറഞ്ഞു. റോഡ് മോശമായതിനാൽ ഈ ഭാഗത്തേക്ക് വരുന്ന ഓട്ടോകൾക്ക് കേടുപാടുകൾ സംഭവിക്കുന്നതും പതിവായി. കരിനിലം മുതൽ മുകളിലേക്കുള്ള റോഡിൽ ഇരുവശത്തും ടാറിങ് തകർന്നു. കുഴികളിൽ വെള്ളക്കെട്ടും പതിവാണ്. റോഡ് ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇനിയും അവഗണിച്ചാൽ ശക്തമായ സമരപരിപാടികളുമായി രംഗത്തുവരാനാണ് തീരുമാനം. KTL WBL Vaazha in Road കരിനിലം-പശ്ചിമ റോഡിന്റെ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച് നാട്ടുകാർ വാഴനട്ടപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
