Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഹരിതകർമസേന ജില്ലതല...

ഹരിതകർമസേന ജില്ലതല സംഗമം

text_fields
bookmark_border
കോട്ടയം: ഹരിതകർമസേന ജില്ലതല സംഗമവും സ്മാർട്ട് ഗാർബേജ് ആപ് ജില്ലതല ഉദ്ഘാടനവും ശനിയാഴ്ച രാവിലെ 10ന് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. മാമ്മൻ മാപ്പിള ഹാളിൽ നടക്കുന്ന ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിക്കും. ഹയർ സെക്കൻഡറി തുല്യത പരീക്ഷ നാളെ മുതൽ 630 പേർ പരീക്ഷ എഴുതും കോട്ടയം: സാക്ഷരത മിഷൻ, പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേർന്നുനടത്തുന്ന ഹയർ സെക്കൻഡറി തുല്യത കോഴ്സിലെ പഠിതാക്കൾക്കുള്ള ഒന്നും രണ്ടും വർഷ ഹയർ സെക്കൻഡറി തുല്യത പരീക്ഷകൾ ശനിയാഴ്ച ആരംഭിക്കും. രാവിലെ 9.30 മുതൽ 12.15വരെയാണ് പരീക്ഷ. ജില്ലയിൽ പഠനം പൂർത്തിയാക്കിയ 630 പേർ പരീക്ഷ എഴുതുമെന്ന് സാക്ഷരത മിഷൻ ജില്ല കോഓഡിനേറ്റർ ഡോ. വി.വി. മാത്യു അറിയിച്ചു. ഇവരിൽ 223 പുരുഷന്മാരും 407 സ്ത്രീകളും 138 പട്ടികജാതി വിഭാഗത്തിൽപെടുന്നവരും ഒമ്പത് പട്ടികവർഗക്കാരും ഒമ്പത് ഭിന്നശേഷിക്കാരും ഉൾപ്പെടുന്നു. കോട്ടയം ഗവ. മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിൽ പരീക്ഷ എഴുതുന്ന 70 വയസ്സുള്ള സി. ജോസ്‌കുമാറാണ് ജില്ലയിലെ പ്രായംകൂടിയ പഠിതാവ്. ഹയർ സെക്കൻഡറിയിൽ നിലവിലുള്ള ഗ്രേഡിങ്​ സമ്പ്രദായം തന്നെയാണ് തുല്യത പരീക്ഷക്കും ബാധകമായിട്ടുള്ളത്. നിരന്തരമൂല്യനിർണയ പ്രക്രിയ പൂർത്തിയാക്കിയവരാണ് പരീക്ഷ എഴുതുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story