Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Aug 2022 2:05 AM IST Updated On
date_range 12 Aug 2022 2:05 AM ISTപൊലീസ് ഉദ്യോഗസ്ഥർക്ക് പ്രശംസാപത്രം നൽകി
text_fieldsbookmark_border
കോട്ടയം: പാലാ സബ് ഡിവിഷനിൽ നടന്ന കൊലപാതക ശ്രമക്കേസുമായി ബന്ധപ്പെട്ട് സ്തുത്യർഹ സേവനം നടത്തിയ പൊലീസ് ഉദ്യോഗസ്ഥർക്ക് ജില്ല പൊലീസ് മേധാവി കെ. കാർത്തിക്ക് പ്രശംസാ പത്രം നൽകി. പാലാ, മേലുകാവ് സ്റ്റേഷനുമായി ബന്ധപ്പെട്ട് നടന്ന കൊലപാതക ശ്രമക്കേസിൽ 11 പ്രതികളെയാണ് അന്വേഷണസംഘം ചുരുങ്ങിയ സമയത്തിനകം പിടികൂടിയത്. ഇവരില്‍ പലരും കേരളത്തിലും കേരളത്തിന് വെളിയിലുമായി ഒളിവിൽ കഴിഞ്ഞുവരുകയായിരുന്നു. പാലാ ഡിവൈ.എസ്.പി ഗിരീഷ് പി. സാരഥി, എസ്.എച്ച്.ഒമാരായ ബാബു സെബാസ്റ്റ്യൻ, കെ.പി. ടോംസൺ, രഞ്ജിത്ത് കെ. വിശ്വനാഥ്, കെ.ആർ. ബിജു, എസ്.ഐമാരായ അഭിലാഷ്, എസ്. അജിത്ത്, എ.എസ്.ഐ രമ വേലായുധൻ, സി.പി.ഒമാരായ ജോബി ജോസഫ്, എം.എ. നിസാം, ജസ്റ്റിൻ ജോസഫ്, ജോഷി മാത്യു, സുമേഷ് മാക്മില്ലൻ, ശ്രീജേഷ്, രഞ്ജിത്ത്, ശ്യാം എസ്. നായർ, ബൈജു, ശ്രാവൺ, കിരൺ ബെന്നി, ശരത് കുമാർ, നിതാന്ത് കൃഷ്ണൻ, സ്മിതേഷ് എന്നിവർക്കാണ് പ്രശംസാ പത്രം ലഭിച്ചത്. മദ്യപിച്ച് അക്രമാസക്തനായ യുവാവ് അറസ്റ്റിൽ കോട്ടയം: മദ്യപിച്ച് അക്രമാസക്തനായ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. അയർക്കുന്നം തിരുവഞ്ചൂർ പുളിക്കാപറമ്പിൽ റെജിയെയാണ് (41) വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. കോട്ടയം തിരുനക്കര മൈതാനത്ത് മദ്യപിച്ച് അക്രമാസക്തനായ നിലയിൽ കണ്ടതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. സ്റ്റേഷനിൽ എത്തിയ ശേഷവും അക്രമാസക്തനായി കമ്പ്യൂട്ടറും മറ്റു ഉപകരണങ്ങളും അടിച്ചുതകർക്കുകയും ചെയ്തു. ഇയാളെ റിമാൻഡ് ചെയ്തു. KTL REJI ARREST- റെജി KTL PALA DYSP- ജില്ല പൊലീസ് മേധാവി കെ. കാർത്തിക് പാലാ ഡിവൈ.എസ്.പി ഗിരീഷ് പി .സാരഥിക്ക് പ്രശംസ പത്രം നൽകുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story