Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവിദ്യാഭ്യാസ അവാർഡിന്...

വിദ്യാഭ്യാസ അവാർഡിന് അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
വൈക്കം: പ്രതിഭ -2022 എന്ന പേരിൽ സി.പി.എം വൈക്കം ടൗൺ നോർത്ത് ലോക്കൽ കമ്മിറ്റി നൽകിവരുന്ന വിദ്യാഭ്യാസ അവാർഡിന്​ അപേക്ഷ ക്ഷണിച്ചു. നഗരസഭയുടെ ഒന്ന്​, രണ്ട്​, മൂന്ന്​, നാല്​, അഞ്ച്​, ഏഴ്​, എട്ട്​ ,20 ,21, 22 ,23, 24, 25, 26 എന്നീ വാർഡുകളിൽപെടുന്ന വിദ്യാർഥികൾക്കാണ് അവാർഡ് നൽകുന്നത്. പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്​ നേടിയ വിദ്യാർഥികൾക്കും ഏതെങ്കിലും ഒരു വിഷയം ഒഴികെ ബാക്കി മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്​ നേടിയ വിദ്യാർഥികൾക്കും അപേക്ഷിക്കാം. അപേക്ഷ ഫോറം പ്രദേശത്തെ സി.പി.എം ബ്രാഞ്ച് സെക്രട്ടറിമാരിൽനിന്ന്​ വാങ്ങി ആഗസ്റ്റ് 18നകം പൂരിപ്പിച്ച് തിരികെ ഏൽപിക്കണം. 28ന് വൈക്കം സത്യഗ്രഹ സ്മാരകത്തിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് നൽകുമെന്ന് സംഘാടക സമിതി ചെയർമാൻ സി.പി. ജയരാജൻ, കൺവീനർ അഡ്വ. എ. മനാഫ് എന്നിവർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story