Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightചിങ്ങത്തിരുവോണത്തിന്...

ചിങ്ങത്തിരുവോണത്തിന് കേളികൊട്ടുയർത്തി പിള്ളേരോണം

text_fields
bookmark_border
കോട്ടയം: പൊന്നോണത്തിന് തുടക്കംകുറിച്ച്​ പിള്ളേരോണം ആഘോഷിച്ച്​ കുരുന്നുകൾ. പൂർവാചാരപ്രകാരം കർക്കടകത്തിലെ പിള്ളേരോണം മുതലാണ് ചിങ്ങത്തിരുവോണം ആരംഭിക്കുന്നത്​. തൊടിയിലെ പൂക്കൾ ഇറുത്ത് തറവാട്ടുമുറ്റങ്ങളിൽ കുട്ടികൾ പിള്ളേരോണത്തിന് ചെറിയ പൂക്കളമെഴുതി ആഘോഷത്തിന്​ ആരംഭം കുറിച്ചു​. രാവിലെ കുളിപ്പിച്ച് കണ്ണെഴുതി, ചന്ദനം തൊടുവിച്ച് പെൺകുരുന്നുകളെ പട്ടുകുപ്പായമണിയിച്ചും, ആഭരണങ്ങൾ ചാർത്തിയും ആട്ടവും പാട്ടും ഊഞ്ഞാലാട്ടവുമായി വീടുകളിൽ ഓണത്തിന്‍റെ ആരവമുയർന്നു. വിഭവസമൃദ്ധമായ ഓണസദ്യയാണ് ഉച്ചക്ക്. നിലവിളക്കിന് മുന്നിൽ വിരിച്ച തൂശനിലയിൽ വിഭവങ്ങൾ വിളമ്പി കുഞ്ഞുങ്ങൾക്ക്​ സദ്യയൂട്ടി. മുൻകാലങ്ങളിൽ പിള്ളേരോണം മുതൽ തുടങ്ങുന്ന ആഘോഷവും ആഹ്ലാദവും ചിങ്ങത്തിരുവോണം വരെ നീണ്ടുനിന്നിരുന്നു. കോവിഡ്​ സാഹചര്യത്തിൽ രണ്ടുവർഷം പിള്ളോരോണ ആഘോഷം നിലച്ചമട്ടായിരുന്നു. പഴമയുടെ പാരമ്പര്യം പുതുക്കി പിള്ളേരോണം ആഘോഷിച്ച ആനന്ദത്തിലാണ്​ കുരുന്നുകൾ. പടം: KTL Pilleronam പിള്ളേരോണത്തിൽ ഉച്ചക്ക്​ സദ്യ കഴിക്കുന്ന കുരുന്ന്​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story