Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Aug 2022 1:42 AM IST Updated On
date_range 12 Aug 2022 1:42 AM ISTകാലവർഷം ജീവനെടുത്തവർക്ക് ആദരാഞ്ജലി അർപ്പിച്ച് കുരുന്നുകൾ
text_fieldsbookmark_border
കോട്ടയം: മഴക്കെടുതിയിൽ ജീവൻ പൊലിഞ്ഞ സഹോദരങ്ങളുടെ സ്മരണയിൽ കുരുന്നുകൾ ഒത്തുകൂടി. താഴത്തങ്ങാടി ജി.എം.യു.പി സ്കൂൾ വിദ്യാർഥികളാണ് മഴക്കെടുതിയിൽ ജീവൻ പൊലിഞ്ഞ കൂട്ടുകാർക്കുവേണ്ടി പ്രാർഥനാപൂർവം അണിനിരന്നത്. മലവെള്ളപ്പാച്ചിലിൽ അമ്മയുടെ കൈയിൽനിന്ന് വഴുതിപ്പോയ കണ്ണൂരിലെ രണ്ടര വയസ്സുകാരി നുമ തസ്മീനും കോട്ടയം മണർകാട് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥി അമൽ മാത്യുവിനും ആദരാഞ്ജലികൾ അർപ്പിച്ച് കുട്ടികൾ ചിത്രത്തിന് മുന്നിൽ തിരിതെളിക്കുകയും പുഷ്പാർച്ചന നടത്തുകയും ചെയ്തു. സ്കൂൾ പ്രധാനാധ്യാപകൻ ഇ.ടി.കെ. ഇസ്മയിൽ, ജി. പ്രഭിത എന്നിവർ നേതൃത്വം നൽകി. അധ്യാപകരായ എസ്. ശോഭന, അഖിൽ ജി. ദാസ്, എ. ലേഖ, പി.വി. പ്രസീദ, സിജി ദിവാകരൻ, ടോണിമോൾ സെബാസ്റ്റ്യൻ, പി.കെ. ശ്രീലേഖ, വിദ്യാർഥികളായ മുഹമ്മദ് ഫർഹാൻ, റൈഹാന ഫാത്തിമ, ഗൗതം കൃഷ്ണ, മിസബ്, ശ്രീഗോവിന്ദ് എന്നിവർ സംസാരിച്ചു. KTL THAZHATHANGADI- താഴത്തങ്ങാടി ജി.എം.യു.പി സ്കൂൾ വിദ്യാർഥികൾ മഴക്കെടുതിയിൽ മരിച്ച സഹോദരങ്ങൾക്കായി ഒത്തുചേർന്നപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story