Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഇ.ഡി.കെ...

ഇ.ഡി.കെ ജനവാസകേന്ദ്രത്തില്‍ കാട്ടാനക്കൂട്ടം

text_fields
bookmark_border
ഇ.ഡി.കെ ജനവാസകേന്ദ്രത്തില്‍ കാട്ടാനക്കൂട്ടം
cancel
മുണ്ടക്കയം: പെരുവന്താനം പഞ്ചായത്തിലെ ടി.ആര്‍ ആന്‍ഡ്​ ടീ തോട്ടത്തിലെ ഇ.ഡി.കെ ഡിവിഷനിൽ കാട്ടാനക്കൂട്ടമിറങ്ങി. ബുധനാഴ്​ച വൈകീട്ട് അഞ്ചരയോടെയാണ് റബര്‍ തോട്ടത്തില്‍ കാട്ടുകൊമ്പനടക്കം അഞ്ച് ആനകള്‍ എത്തിയത്. എസ്‌റ്റേറ്റ്​ തൊഴിലാളികളാണ് ആനകളെ കണ്ടത്. തൊഴിലാളികൾക്ക് തോട്ടത്തില്‍ പ്രവേശിക്കാന്‍ കഴിയാത്ത രീതിയിൽ കാട്ടാനക്കൂട്ടം തോട്ടത്തിൽ മേഞ്ഞുനടന്നു. മണിക്കൂറുകളോളം എസ്‌റ്റേറ്റില്‍നിന്ന്​ മാറാതെ കാട്ടാനകള്‍ നിലയുറപ്പിച്ചത് ആളുകളെ ഭീതിലാഴ്ത്തി. ആറു മാസമായി നാട് പുലിപ്പേടിയിലായിരുന്നു. മേഖലയിലെ വിവിധ പ്രദേശങ്ങളില്‍ പശുക്കിടാവുകളെ കൊന്നുതിന്നത് ആശങ്കക്കും ഭീതിക്കും ഇടയാക്കിയിരുന്നു. ഇതിനിടെയാണ് ആനക്കൂട്ടമിറങ്ങിയിരിക്കുന്നത്. തോട്ടത്തിന്റെ വിവിധ ഭാഗങ്ങളില്‍ പുലിയെ കണ്ടവരുണ്ടെങ്കിലും സ്ഥിരീകരിക്കാന്‍ വനപാലകര്‍ക്ക് കഴിഞ്ഞിട്ടില്ല. പൂച്ചപ്പുലിയാണെന്ന്​ ആവര്‍ത്തിക്കുമ്പോഴും വളര്‍ത്തുമൃഗങ്ങളെ പിടിച്ചുകൊണ്ടുപോകുന്നതിന് അറുതിയില്ല. മേഖലയില്‍ മുമ്പും വിവിധ പ്രദേശങ്ങളില്‍ കാട്ടാന ശല്യം ഉണ്ടായിട്ടുണ്ട്. രാജവെമ്പാല, കാട്ടുപോത്ത്, പന്നി, കുരങ്ങ്​ എന്നിവയും ജനവാസകേന്ദ്രത്തില്‍ സജീവമാണ്. KTL WBL aana ഇ.ഡി.കെ ഡിവിഷനിൽ കാട്ടാനയിറങ്ങിയപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story