Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകോലാപ്പൂരിൽ റബർ...

കോലാപ്പൂരിൽ റബർ വളരുമോ​? സാധ്യതാപഠനത്തിന്​ ധാരണ

text_fields
bookmark_border
​കോട്ടയം: മഹാരാഷ്ട്രയിലെ കോലാപ്പൂരിൽ​ റബർ വളരുമോ​? ഇത്​ കണ്ടെത്താൻ സാധ്യതാപഠനത്തിന്​ ധാരണ. കോലാപ്പൂർ ഡി.വൈ. പാട്ടീൽ അഗ്രികൾചർ ടെക്​നിക്കൽ യൂനിവേഴ്സിറ്റി വക സ്ഥലത്ത് റബർ നടാനാണ്​ ആലോചന. ഇതിന്‍റെ ഭാഗമായി കൃഷിചെയ്യാനുള്ള സാധ്യതാപഠനം നടത്തുന്നതിന് ഡി.വൈ. പാട്ടീൽ അഗ്രികൾചർ ടെക്​നിക്കൽ യൂനിവേഴ്സിറ്റിയുമായി റബർബോർഡ് ധാരണപത്രം ഒപ്പുവെച്ചു. റബർബോർഡിനുവേണ്ടി എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. കെ.എൻ. രാഘവനും യൂനിവേഴ്സിറ്റിക്കുവേണ്ടി ചാൻസലർ ഡോ. സഞ്ജയ് ഡി. പാട്ടീലുമാണ് ധാരണപത്രത്തിൽ ഒപ്പുവെച്ചത്. സാധ്യതാപഠനത്തിന്‍റെ ഭാഗമായുള്ള റബർ തൈനടീലിന്‍റെ ഉദ്ഘാടനവും ഡോ. രാഘവൻ നിർവഹിച്ചു. ഡി.വൈ. പാട്ടീൽ അഗ്രികൾചർ ടെക്​നിക്കൽ യൂനിവേഴ്സിറ്റിയുടെ വൈസ്​ ചാൻസലർ ഡോ. കെ. പ്രതാപൻ, റബർ ഗവേഷണകേന്ദ്രം ഡയറക്ടർ ഇൻ ചാർജ് ഡോ. എം.ഡി. ജെസി, റബർ ബോർഡ് സയന്‍റിസ്റ്റ് എം.ജെ. റെജു തുടങ്ങിയവർ പങ്കെടുത്തു. KTG RUBBER സാധ്യതപഠനത്തിനുള്ള ധാരണപത്രം റബർബോർഡ്​ എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. കെ.എൻ. രാഘവനും ചാൻസലർ ഡോ. സഞ്ജയ് ഡി. പാട്ടീലും തമ്മിൽ കൈമാറുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story