Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightആര്‍.എസ്.പി ജില്ല...

ആര്‍.എസ്.പി ജില്ല സമ്മേളനം

text_fields
bookmark_border
പാലാ: ശനി, ഞായര്‍ ദിവസങ്ങളില്‍ പാലായില്‍ നടക്കുമെന്ന് സംഘാടകര്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു. മീനച്ചില്‍ എംപ്ലോയീസ് കോഓപറേറ്റിവ് സൊസൈറ്റി ഹാളിലാണ് സമ്മേളനം. ശനിയാഴ്ച ജില്ല നേതൃയോഗം നടക്കും. ഞായറാഴ്ച രാവിലെ ഒമ്പതിന് കുരിശുപള്ളി കവലയില്‍ മുതിര്‍ന്ന അംഗം എന്‍. സദാനന്ദന്‍ പതാക ഉയര്‍ത്തും. സംസ്ഥാന സെക്രട്ടറി എ.എ. അസീസ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. ബാബു ദിവാകരന്‍ മുഖ്യപ്രഭാഷണം നടത്തും. 'ഇന്ത്യന്‍ ഭരണഘടന: പ്രതീക്ഷയും വെല്ലിവിളിയും' വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി ഉദ്ഘാടനം ചെയ്യും. വൈകീട്ട് അഞ്ചിന് സമാപന സമ്മേളനം ഷിബു ബേബി ജോണ്‍ ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തില്‍ ജില്ല സെക്രട്ടറി ടി.സി. അരുണ്‍, സി.ജി. വിജയകുമാര്‍, ടി.കെ. വിനോദ് എന്നിവര്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story