Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2022 12:31 AM IST Updated On
date_range 11 Aug 2022 12:31 AM ISTഉറുമ്പിക്കര നിവാസികൾക്ക് കൈത്താങ്ങുമായി സേവാഭാരതി
text_fieldsbookmark_border
മുണ്ടക്കയം: പ്രളയത്തിൽ സഞ്ചാരമാർഗങ്ങൾ ഇല്ലാതായി ഒറ്റപ്പെട്ടുകഴിയുന്ന കൊക്കയാർ പഞ്ചായത്തിലെ ഉറുമ്പിക്കര ആദിവാസി കോളനിയിൽ ആശ്വാസവുമായി സേവാഭാരതി പ്രവർത്തകരെത്തി. 2018ലും 2021ലും ഉണ്ടായ പ്രളയങ്ങളിൽ പാലങ്ങളും റോഡും തകർന്നത് ഇപ്പോഴും പൂർവസ്ഥിതിയിലായിട്ടില്ല. പുറംലോകവുമായി ബന്ധപ്പെടാൻ മറ്റു മാർഗങ്ങളില്ലാതെ വലയുന്ന കോളനിയിലെ ദുരന്തചിത്രം കഴിഞ്ഞദിവസങ്ങളിൽ മാധ്യമം റിപ്പോർട്ട് ചെയ്തതോടെയാണ് സേവാഭാരതി പ്രവർത്തകർ ഭക്ഷ്യോൽപന്നങ്ങളും പച്ചക്കറികളും വസ്ത്രങ്ങളുമായി കോളനിയിലെത്തിയത്. കഴിഞ്ഞദിവസവും അസുഖബാധിതയായ യുവതിയെ കസേരയിൽ ചുമന്നാണ് ഹോസ്പിറ്റലിലെത്തിച്ചത്. ജീവൻ പണയംവെച്ച് പാറക്കെട്ടുകളിലൂടെ കിലോമീറ്ററുകൾ നടന്നാണ് 26 കുടുംബങ്ങൾ ഇവിടെ കഴിയുന്നത് സേവാഭാരതി ജില്ല വൈസ് പ്രസിഡന്‍റ് ഡി. പ്രസാദ്, ഭാരവാഹികളായ ആർ. രാജേഷ്, കെ.ജി. രാജേഷ്, വി.ആർ. രതീഷ് എന്നിവരുടെ നേതൃത്വത്തിൽ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു. KTL WBL Seva bharathi ഉറുമ്പിക്കര നിവാസികൾക്ക് സഹായവുമായി സേവഭാരതി പ്രവർത്തകർ എത്തിയപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
