Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2022 12:19 AM IST Updated On
date_range 11 Aug 2022 12:19 AM ISTപരുമല പാലത്തിന്‍റെ അപ്രോച്ച് റോഡിൽ വൻ ഗർത്തം
text_fieldsbookmark_border
തിരുവല്ല: രൂപപ്പെട്ടു. പത്തനംതിട്ട - ആലപ്പുഴ ജില്ലകളെ ബന്ധിപ്പിച്ച് പമ്പയാറിന് കുറുകെയുള്ള പാലത്തിന്‍റെ അപ്രോച്ച് റോഡാണ് ഇടിഞ്ഞത്. പരുമല പള്ളിയുടെ ഭാഗത്തുനിന്ന് പാലത്തിലേയ്ക്ക് കയറുന്നതിന് തൊട്ടുമുമ്പ് വലത് വശത്താണ് ഗർത്തം രൂപപ്പെട്ടത്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ ആയിരുന്നു സംഭവം. ലോറിയും കാറും കടന്നുപോയതിന് പിന്നാലെ ശബ്ദത്തോടെ റോഡ് ഇടിഞ്ഞ് താഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഈ സമയം പരുമല ഭാഗത്തു നിന്ന് എത്തിയ ഇരുചക്ര വാഹന യാത്രക്കാരായിരുന്ന രണ്ട് സ്ത്രീകൾ കുഴിയിൽ വീഴാതെ തലനാരിഴക്ക് രക്ഷപ്പെട്ടു. രണ്ടര മീറ്ററോളം വ്യാസവും അഞ്ചടിയോളം താഴ്ചയുമുള്ള ഗർത്തമാണ് രൂപപ്പെട്ടത്. ഒരുഭാഗത്ത് കൂടിമാത്രമായാണ് വാഹനങ്ങൾ കടത്തി വിടുന്നത്. അപ്രോച്ച് റോഡിൽ പലഭാഗത്തായി വിള്ളലും വീണിട്ടുണ്ട്. അപ്രോച്ച് റോഡിനു താഴെ മണ്ണ് അടർന്ന് പോയതാകാം കുഴി രൂപപ്പെടാൻ കാരണമെന്നാണ് സംശയിക്കുന്നത്. പൊതുമരാമത്ത് വകുപ്പ് അധികൃതർ റോഡ് പരിശോധിച്ചുവരികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
