Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2022 1:39 AM IST Updated On
date_range 10 Aug 2022 1:39 AM ISTപാറത്തോട് സഹകരണ ബാങ്ക്: അഡ്മിനിസ്ട്രേറ്റർ ചുമതലയേറ്റു
text_fieldsbookmark_border
കാഞ്ഞിരപ്പള്ളി: പാറത്തോട് സർവിസ് സഹകരണ ബാങ്ക് അഡ്മിനിസ്ട്രേറ്ററായി സഹകരണ വകുപ്പ് കാഞ്ഞിരപ്പള്ളി അസി. രജിസ്ട്രാർ ഓഫിസിലെ മുണ്ടക്കയം യൂനിറ്റ് ഇൻസ്പെക്ടർ കെ.പി.എ. ഫാസിൽ ചുമതലയേറ്റു. ബാങ്ക് ഭരണസമിതിയിൽനിന്ന് പ്രസിഡന്റ് ഉൾപ്പെടെയുള്ള നാല് എൽ.ഡി.എഫ് അംഗങ്ങൾ രാജിവെച്ച സാഹചര്യത്തിലാണ് ബാങ്കിൽ അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തിയത്. എൽ.ഡി.എഫ് അംഗങ്ങൾ രാജിവെച്ചതോടെ 11അംഗ ഭരണസമിതിയിൽ അവശേഷിക്കുന്നത് അഞ്ച് യു.ഡി.എഫ് അംഗങ്ങൾ മാത്രമാണ്. ഭരണസമിതി നിലനിൽക്കണമെങ്കിൽ നിയമപരമായി ആറ് അംഗങ്ങൾ വേണം. ഭരണസമിതിയിലെ എൽ.ഡി.എഫ് - യു.ഡി.എഫ് അഭിപ്രായഭിന്നതയാണ് എൽ.ഡി.എഫ് അംഗങ്ങളുടെ രാജിയിൽ കലാശിച്ചത്. ഇടതുനേതാക്കൾ ബാങ്കിൽ കോടിക്കണക്കിന് രൂപ കുടിശ്ശിക വരുത്തിയതും യു.ഡി.എഫ് അംഗത്തിനെതിരെ വനിത ജീവനക്കാർ നൽകിയ പരാതിയും ഇരുമുന്നണിയും പരസ്യപ്രചാരണം നടത്തിയത് ബാങ്കിന്‍റെ പ്രവർത്തനത്തെ ബാധിച്ചിരുന്നു. ബാങ്കിൽ സാമ്പത്തിക പ്രതിസന്ധിയില്ല പാറത്തോട്: ബാങ്കിൽ സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് അസി. രജിസ്ട്രാർ മാധ്യമത്തോട് പറഞ്ഞു. ഓഹരി ഉടമകൾക്കും നിക്ഷേപകർക്കും ഇടപാടുമായുള്ള പ്രതിസന്ധികളൊന്നുമില്ലെന്നും അസി. രജിസ്ട്രാർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story