Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപെരുവയിൽ...

പെരുവയിൽ നോക്കുകുത്തിയായി നിരീക്ഷണ കാമറകൾ

text_fields
bookmark_border
പെരുവയിൽ നോക്കുകുത്തിയായി നിരീക്ഷണ കാമറകൾ
cancel
പെരുവ: ജനമൈത്രി പൊലീസിന്‍റെ നേതൃത്വത്തിൽ പൊതുജനങ്ങളുടെ സഹായത്തോടെ ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച നിരീക്ഷണ കാമറകൾ നോക്കുകുത്തിയാകുന്നു. പെരുവ ജങ്​ഷൻ, മുളക്കുളം അമ്പലപ്പടി, മൂർക്കാട്ടിപ്പടി, വെള്ളൂർ തുടങ്ങിയ സ്ഥലങ്ങളിലെ കാമറകളാണ് പ്രവർത്തന രഹിതമായിരിക്കുന്നത്. കഴിഞ്ഞദിവസം ഒരു കേസുമായി ബന്ധപ്പെട്ട്​ കാമറകൾ പരിശോധിച്ചപ്പോഴാണ് ഇവയൊന്നും പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തിയത്. കാമറകൾ തമ്മിൽ പൊലീസ് സ്റ്റേഷനിൽ നിരീക്ഷണം ഏർപ്പെടുത്തിയാൽ മാത്രമേ പ്രവർത്തിക്കാത്തത് ഏതെന്ന് മനസ്സിലാവൂ. ഇതിനായി നെറ്റ് കണക്​ഷനും എല്ലാ കാമറകളുടെ പ്രവർത്തനവും കാണാനായി ടി.വിയും വേണം. ടി.വി വ്യക്തി തരാമെന്നും നെറ്റ് കണക്​ഷൻ കേബിൾ ടി.വി ഓപറേറ്റർമാർ നൽകാമെന്നും കഴിഞ്ഞ ജനമൈത്രി പൊലീസ് കമ്മിറ്റിയിൽ അറിയിച്ചിട്ടും ഒരു നടപടിയും ഉണ്ടായില്ല. പൊതുജനത്തിനും പൊലീസിനും ഉപകരിക്കുന്നതിനായി ലക്ഷങ്ങൾ മുടക്കി സ്ഥാപിക്കുന്ന കാമറകൾ സംരക്ഷിക്കാൻ പൊലീസിന്‍റെ ഭാഗത്തുനിന്ന് നടപടിയുണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story