Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2022 12:53 AM IST Updated On
date_range 10 Aug 2022 12:53 AM ISTഗാന്ധി സ്മരണകളിൽ വൈക്കം ബോട്ട്ജെട്ടി
text_fieldsbookmark_border
വൈക്കം: ചരിത്രം തുടിക്കുന്ന മണ്ണിൽ ഗാന്ധിജിയുടെ പാദസ്പർശം പതിഞ്ഞിട്ട് 97 വർഷം പിന്നിട്ടു. 1925 മാർച്ച് ഒമ്പതിനാണ് അദ്ദേഹം കൊച്ചിയിൽനിന്ന് വൈക്കത്തേക്ക് ബോട്ടിലെത്തിയത്. വൈക്കത്ത് ആരംഭിച്ച സത്യഗ്രഹത്തോടനുബന്ധിച്ചായിരുന്നു സന്ദർശനം. കേളപ്പജിയുടെ നേതൃത്വത്തിൽ ഗാന്ധിജിയെ വരവേറ്റ് പടിഞ്ഞാറേ നടയിലൂടെ കച്ചേരിക്കവലയിലെത്തി അവിടെനിന്ന് ഗോസായിമഠം സ്ഥിതിചെയ്തിരുന്ന സത്യഗ്രഹ ഓഫിസിലെത്തി ഗാന്ധിജി പേര് രജിസ്റ്റർ ചെയ്തു. തുടർന്നു കാറിൽ സത്യഗ്രഹ ആശ്രമത്തിലേക്ക് പോയി. ഇന്നത്തെ ആശ്രമം ഹൈസ്കൂളാണ് അന്നത്തെ സത്യഗ്രഹ ആശ്രമം. ആശ്രമത്തിൽ ടി.കെ. മാധവന്‍റെ നേതൃത്വത്തിൽ ഗാന്ധിജിയെ സ്വീകരിച്ചു. അന്ന് തിങ്കളാഴ്ച പതിവുപോലെ ഗാന്ധിജി മൗനവ്രതത്തിലായിരുന്നു. പഴങ്ങൾ മാത്രം ഭക്ഷിച്ച് ഭജനയിൽ പങ്കെടുത്ത് പിറ്റേന്ന് സന്ദർശകരെ സ്വീകരിക്കുകയും സത്യഗ്രഹ പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയും ചെയ്തു. ഗാന്ധിജി ബോട്ട്മാർഗം വന്നിറങ്ങിയ ബോട്ട്ജെട്ടി പുരാവസ്തുവകുപ്പ് സംരക്ഷിക്കും എന്ന ഉറപ്പുനൽകിയിട്ട് കാലങ്ങൾ പിന്നിടുന്നു. ചരിത്ര സ്മാരകമാക്കണമെന്ന ആവശ്യത്തെ തുടർന്ന് 42 ലക്ഷം രൂപയും അനുവദിച്ചു. തിരുവിതാംകൂറിന്‍റെ ശംഖുമുദ്ര പേറുന്ന ബോട്ട്ജെട്ടിയെ ചരിത്രത്തിന്‍റെ ഭാഗമായ ഗാന്ധിജി സ്മാരകമാക്കണന്നെ ജനകീയ വികാരത്തെ തുടർന്ന് അറ്റകുറ്റപ്പണി ആരംഭിച്ചു. ഇറിഗേഷൻ വകുപ്പിനാണ് നിർമാണച്ചുമതല. പഴയ മാതൃകയിൽ പലക അടിച്ച് മുകളിൽ ആസ്ബസ്റ്റോസ് ഷീറ്റ് വിരിച്ച് പ്ലാറ്റ്ഫോം ടൈൽ പാകിയാണ് നിർമാണം. ചരിത്രത്തിന്‍റെ ഭാഗമായ ഈ ജെട്ടി കെട്ടിടം ആധുനിക നിലവാരത്തിൽ നിർമിച്ച് സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാണ്. പടം: KTL Jetty വൈക്കത്ത് നിർമാണം നടക്കുന്ന ബോട്ട്ജെട്ടി ജില്ലയിൽ 13 ക്യാമ്പ് കോട്ടയം: മഴക്കെടുതിയെത്തുടർന്ന് ജില്ലയിൽ 13 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നു. 180 കുടുംബങ്ങളിലെ 545 പേരാണ് ക്യാമ്പിലുള്ളത്. ചങ്ങനാശ്ശേരി താലൂക്ക്- അഞ്ച്, കോട്ടയം- രണ്ട്, മീനച്ചിൽ- അഞ്ച്, വൈക്കം- ഒന്ന് എന്നിങ്ങനെയാണ് ക്യാമ്പുകളുടെ എണ്ണം. 202 പുരുഷന്മാരും 230 സ്ത്രീകളും 113 കുട്ടികളുമാണ് ക്യാമ്പുകളിലുള്ളത്. കോട്ടയം താലൂക്കിൽ 32ഉം ചങ്ങനാശ്ശേരിയിൽ 343ഉം മീനച്ചിലിൽ 162ഉം വൈക്കത്ത് എട്ടുപേരുമാണ് ക്യാമ്പിൽ കഴിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story