Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകാനറാ പേപ്പർമിൽ സമരം:...

കാനറാ പേപ്പർമിൽ സമരം: നേതാക്കളെ അറസ്റ്റ് ചെയ്തു

text_fields
bookmark_border
ചങ്ങനാശ്ശേരി: കാനറാ പേപ്പർമിൽ സമരം നീണ്ട 90ാം ദിവസത്തിലേക്ക് കടക്കുമ്പോഴും തൊഴിലാളി വിരുദ്ധ സമീപനത്തിൽനിന്ന് മാനേജ്‌മെന്റ് പിന്നോട്ട് പോകുന്നില്ല. സമാധാനപരമായി നടക്കുന്ന സമരത്തിലേക്ക് പൊലീസിനെ അയച്ച്​ സമരത്തെ അട്ടിമറിക്കാൻ ശ്രമമാണ് നടക്കുന്നത്. ചൊവ്വാഴ്ച രാവിലെ സമരസ്ഥലത്തെത്തിയ പൊലീസ് യാതൊരുപ്രകോപനവും കൂടാതെ എ.ഐ.ടി.യു.സി സംസ്ഥാന കൗൺസിൽ അംഗം ഷാജി ജോർജ് അടക്കമുള്ളവരെ അറസ്റ്റ് ചെയ്​തു. അറസ്റ്റ് ചെയ്ത് സമരത്തിന്റെ ഗതി മാറ്റിവിടാൻ ശ്രമിച്ചാൽ ശക്തമായ സമരമുറ സ്വീകരിക്കുമെന്ന് എ.ഐ.ടി.യു.സി നേതൃത്വം വ്യക്തമാക്കി. സി.പി.ഐ മണ്ഡലം സെക്രട്ടറി അഡ്വ. കെ. മാധവൻപിള്ള, എ.ഐ.ടി.യു.സി നേതാക്കളായ കെ.ടി. തോമസ്, കെ.ലക്ഷ്മണൻ, സി.പി.ഐ വാഴപ്പള്ളി ലോക്കൽ സെക്രട്ടറി ടോണി മാത്യു, അഭിലാഷ് തമ്പി, കെ.രഞ്ജിത് തുടങ്ങിയവർ ചങ്ങനാശ്ശേരി സ്റ്റേഷനിൽ എത്തി തൊഴിലാളികളുടെ വിഷയം സമാധാനപരമായി പരിഹരിക്കണം എന്നാവശ്യപ്പെടുകയും അറസ്റ്റ് ചെയ്തവരെ സന്ദർശിക്കുകയും ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story