Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവിദ്യാഭ്യാസരംഗത്ത്...

വിദ്യാഭ്യാസരംഗത്ത് ഐ.എസ്.എം പ്രവർത്തനം മാതൃകപരം -ഡോ.എൻ. ജയരാജ്

text_fields
bookmark_border
വിദ്യാഭ്യാസരംഗത്ത് ഐ.എസ്.എം പ്രവർത്തനം മാതൃകപരം -ഡോ.എൻ. ജയരാജ്
cancel
കാഞ്ഞിരപ്പള്ളി: വിദ്യാഭ്യാസ-ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഐ.എസ്.എം നടത്തുന്ന പ്രവർത്തനം മാതൃകപരമാണെന്ന് ഗവ.ചീഫ് വിപ്പ് ഡോ.എൻ. ജയരാജ്. ഐ.എസ്.എം ജില്ല കമ്മിറ്റി സംഘടിപ്പിച്ച മെറിറ്റ് ഡേയിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യവസായി നൂർ മുഹമ്മദ് സേട്ട് കൊച്ചി മെറിറ്റ് ഡേ ഉദ്ഘാടനം ചെയ്തു. ഐ.എസ്.എം ജില്ല പ്രസിഡന്‍റ്​ എൻ.വൈ. ജമാൽ അധ്യക്ഷതവഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്‍റ്​ നാസർ മുണ്ടക്കയം, കെ.എൻ.എം ജില്ല പ്രസിഡന്‍റ്​ പി.എച്ച്. ജാഫർ, സെക്രട്ടറി എച്ച്. ഷാജഹാൻ എന്നിവർ പ്രതിഭകളെ ആദരിച്ചു. എസ്.ഇ.യു സംസ്ഥാന വൈസ് പ്രസിഡന്‍റ്​ പി.എ. നൗഷാദ്, പെൻഷനേഴ്സ് ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുൽകരീം മുസ്​ലിയാർ, കെ.എച്ച്.എസ്.ടി.യു സംസ്ഥാന സെക്രട്ടറി പി.എ. ഇബ്രാഹീംകുട്ടി, പി.എ. ഷാഹുൽഹമീദ്, മുഹമ്മദ് ഹാഷിം, അക്ബർ സ്വലാഹി, പി.ഐ. നജീബ് കാഞ്ഞിരപ്പള്ളി, സക്കീർ വല്ലം, ഫാസിൽ ഹസൻ, വി.എസ്. ഫൈസൽ , നാദിർഷ എന്നിവർ സംസാരിച്ചു. KTL VZR 1 Chief Wip ചിത്രവിവരണം ഐ.എസ്.എം ജില്ല കമ്മിറ്റി സംഘടിപ്പിച്ച മെറിറ്റ് ഡേ ബി.സി.പി.എൽ മാനേജിങ് ഡയറക്ടർ നൂർ മുഹമ്മദ് സേട്ട് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story