Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2022 12:44 AM IST Updated On
date_range 10 Aug 2022 12:44 AM ISTഅരനൂറ്റാണ്ടോളം കാഞ്ഞിരപ്പള്ളിക്കാര്‍ക്ക് നമസ്‌കാര സമയമറിയിച്ച മുഅദ്ദിന്‍ മാമ യാത്രയായി
text_fieldsbookmark_border
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പേട്ട വാര്‍ഡില്‍ പെരുംതകിടിയേല്‍ അബ്ദുസ്സലാം മാമ എന്ന മുഅദ്ദിന്‍ മാമ ഓർമയായി. കാഞ്ഞിരപ്പള്ളി നൈനാര്‍ പള്ളിയില്‍ തുടര്‍ച്ചയായി സേവനം അനുഷ്ഠിച്ച അബ്ദുസ്സലാം മാമ വിശ്രമ ജീവിതത്തിലായിരുന്നു. മുത്തച്ഛന്‍ ഇബ്രാഹീം ലബ്ബയായിരുന്നു പള്ളിയുടെ തുടക്കത്തിലെ മുഅദ്ദിന്‍. ഈരാറ്റുപേട്ട തലപ്പള്ളി കുടുംബാംഗമായിരുന്ന ഇദ്ദേഹം 40 വര്‍ഷം ഇവിടെ സേവനമനുഷ്ടിച്ചു. ഇതിനുശേഷം മകന്‍ അബ്ദുസ്സലാം ലബ്ബ ഈ തസ്തികയില്‍ നിയമിതനായി. ഇദ്ദേഹം തുടര്‍ച്ചയായി 42 വര്‍ഷം സേവനമനുഷ്ഠിച്ചു. 1965 ഓക്ടോബര്‍ ഒന്നിനാണ് അബ്ദുസ്സലാം ലബ്ബ നൈനാര്‍ പള്ളിയില്‍ ജോലിയില്‍ പ്രവേശിക്കുന്നത്. മിക്ക പള്ളികളിലും ഒരുവര്‍ഷം മുതല്‍ മൂന്നുവര്‍ഷം വരെയാണ് പരിപാലന ജോലിക്കാരുടെ സേവന കാലാവധി. എന്നാല്‍, നാലുപതിറ്റാണ്ടിലധികം ഇദ്ദേഹമിവിടെ സേവനമനുഷ്ഠിച്ചു. എല്ലാവരുമായും സ്‌നേഹബന്ധമുള്ള ഇദ്ദേഹത്തിന് പ്രായവ്യത്യാസമില്ലാതെ വൻ സുഹൃത്ലയമാണ് ഉണ്ടായിരുന്നത്. മുഅദ്ദിന്‍ ജോലിയില്‍നിന്ന് വിരമിച്ചെങ്കിലും വാര്‍ധക്യത്തിലും മുഅദ്ദിന്‍ മാമ സജീവമായിരുന്നു. വിവാഹ-മരണ വീടുകളിലുമെത്തും. 58 വര്‍ഷം മുമ്പ് അബ്ദുസ്സലാം മാമ ജോലിക്ക് കയറുമ്പോള്‍ പ്രതിമാസ ശമ്പളം കേവലം 22രൂപ 50 പൈസയായിരുന്നു. 1961ല്‍ പ്രവര്‍ത്തനമാരംഭിച്ച കാഞ്ഞിരപ്പള്ളി ദാറുസ്സലാം മദ്റസയില്‍ അധ്യാപകനായിരുന്ന അബ്ദുസ്സലാമിന് ആയിരക്കണക്കിന് ശിഷ്യന്മാരുമുണ്ട്. ഈരാറ്റുപേട്ട നൂറുല്‍ ഇസ്ലാം മദ്റസയിലും കാഞ്ഞിരപ്പള്ളി നൂറുല്‍ ഹുദാ അറബിക് കോളജിലുമാണ് മതപഠനം നടത്തിയത്. ജോലിയില്‍നിന്ന് വിരമിച്ച അദ്ദേഹത്തിനുപകരം മകന്‍ അബ്ദുസ്സമദ് നൈനാര്‍ പള്ളിയില്‍ ജോലിയില്‍ പ്രവേശിച്ചു. അബ്ദുസ്സലാം ലബ്ബയുടെ മരണവാര്‍ത്തയറിഞ്ഞ് പെരുംതകിടിയേല്‍ വീട്ടിലേക്ക് നിരവധി ആളുകളാണ് ഒഴുകിയെത്തിയത്. നൈനാര്‍ പള്ളിവളപ്പില്‍ നടന്ന ജനാസ നമസ്‌കാരത്തില്‍ നിരവധി ആളുകള്‍ പങ്കെടുത്തു. ഖബറടക്കത്തിനുശേഷം പള്ളിവളപ്പില്‍ ചേര്‍ന്ന അനുശോചന യോഗത്തില്‍ ജമാഅത്ത് പ്രസിഡന്‍റ് പി.എം. അബ്ദുസ്സലാം പാറക്കല്‍ അധ്യക്ഷതവഹിച്ചു. കാഞ്ഞിരപ്പള്ളി നൈനാര്‍ പള്ളി ചീഫ് ഇമാം ഇജാസുല്‍ കൗസരി മുഖ്യപ്രഭാഷണം നടത്തി. ജമാഅത്ത് സെക്രട്ടറി ഷഫീക്ക് താഴത്തുവീട്ടില്‍, നിസാര്‍ മൗലവി, ഷിഫാര്‍ മൗലവി, അലിയാര്‍ മൗലവി, നാസര്‍ മൗലവി, ഹിദായത്തുല്‍ ഇസ്ലാം അറബിക് കോളജ് പ്രിന്‍സിപ്പല്‍ നാസറുദ്ദീന്‍ മൗലവി എന്നിവര്‍ സംസാരിച്ചു. KTG WBL SIDE STORY NAINAR PALLY MODEEN ചിത്രവിവരണം: 1,കാഞ്ഞിരപ്പള്ളി നൈനാര്‍ പള്ളി അങ്കണത്തില്‍ മയ്യത്ത് നമസ്‌കാരത്തിനെത്തിയവര്‍ 2,അനുസ്മരണ സമ്മേളനത്തില്‍ ചീഫ് ഇമാം അജാസുല്‍ കൗസരി മുഖ്യ പ്രഭാഷണം നടത്തുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
