Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഅഞ്ചംഗ സംഘം...

അഞ്ചംഗ സംഘം എം.ഡി.എം.​എയുമായി പിടിയിലായ സംഭവം; അന്വേഷണസംഘം ബംഗളൂരുവിൽ

text_fields
bookmark_border
പന്തളം: പന്തളത്ത് ലോഡ്ജിൽനിന്ന്​ ലഹരിമരുന്നായ എം.ഡി.എം.എ പിടിച്ചെടുത്ത കേസിൽ കൂടുതൽ അന്വേഷണത്തിനായി പ്രത്യേക അന്വേഷണസംഘം ബംഗളൂരുവിൽ. പന്തളം പൊലീസ് ഇൻസ്‌പെക്ടർ എസ്. ശ്രീകുമാറിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പ്രതികളുമായി കഴിഞ്ഞ ഏഴിനാണ് ബംഗളൂരുവിലേക്ക് തിരിച്ചത്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങിയ സംഘം എം.ഡി.എം.എയുടെ ഉറവിടം കണ്ടെത്തുക ഉൾപ്പെടെയുള്ള കൂടുതൽ കാര്യങ്ങൾക്കായാണ്​ അന്വേഷണം വ്യാപിപ്പിച്ചത്. വ്യാഴാഴ്ച വരെയാണ് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടുകിട്ടിയത്. ലഹരിമരുന്ന് പിടിച്ചെടുത്ത ദിവസംതന്നെ കേസിന്‍റെ ഊർജിത അന്വേഷണത്തിനായി പ്രത്യേക സംഘത്തെ ജില്ല പൊലീസ് മേധാവി നിയോഗിച്ചിരുന്നു. മാസങ്ങൾ നീണ്ട നിരീക്ഷണത്തിനൊടുവിലാണ് നിരോധിത മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവതി ഉൾപ്പെടെ അഞ്ചുപേരെ ജില്ല പൊലീസ് ഡാൻസാഫ് സംഘവും പന്തളം പൊലീസും ചേർന്ന് പിടികൂടിയത്. അടൂർ പറക്കോട് ഗോകുലം വീട്ടിൽ ആർ. രാഹുൽ (29), കൊല്ലം കുന്നിക്കോട് അസ്മിന മനസിൽ ഷാഹിന (23), അടൂർ പള്ളിക്കൽ പെരിങ്ങനാട് ജലജ വിലാസം വീട്ടിൽ പി. ആര്യൻ (21), പന്തളം കുടശ്ശനാട് പ്രസന്നഭവനം വീട്ടിൽ വിധു കൃഷ്ണൻ (20), കൊടുമൺ കൊച്ചുതണ്ടിൽ സജിൻ (20) എന്നിവരാണ് അറസ്റ്റിലായത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story