Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകാനത്തിന്‍റെ നാട്ടിൽ...

കാനത്തിന്‍റെ നാട്ടിൽ ഇസ്മാഈൽ പക്ഷത്തിന്​ മേൽ​ക്കൈ

text_fields
bookmark_border
കോട്ടയം: കെ.ഇ. ഇസ്മാഈൽ പക്ഷക്കാരനായ അഡ്വ. വി.ബി. ബിനു സി.പി.​ഐ ജില്ല സെക്രട്ടറിയായതോടെ സ്വന്തം നാട്ടിൽ കാനം രാജേന്ദ്രന്​ മേൽക്കൈ നഷ്ടമായി. അനാരോഗ്യം മൂലമാണ്​ ഇദ്ദേഹത്തിന്​ ജില്ല സമ്മേളനത്തിന്​ എത്താൻ കഴിയാതിരുന്നത്​. കാനം ഉണ്ടായിരുന്നുവെങ്കിൽ വി.ബി. ബിനു സെക്രട്ടറിയായി വരാൻ സാധ്യതയില്ലായിരുന്നു. കാനത്തിന്‍റെ അസാന്നിധ്യം കൃത്യമായി മുതലെടുക്കാനും ഇസ്മാഈൽ പക്ഷത്തിനായി. ആദ്യം മുതലേ അസി. സെക്രട്ടറി വി.കെ. സന്തോഷ്​കുമാർ സെക്രട്ടറിയാവുമെന്നായിരുന്നു ധാരണ. സംസ്ഥാന കൗൺസിൽ നിർദേശിച്ചതും സന്തോഷ്​ കുമാറിന്‍റെ പേരായിരുന്നു. വി.ബി. ബിനുവിന്‍റെ പേര്​​ ഒരുഘട്ടത്തിലും ഉയർന്നിരുന്നില്ല. സംസ്ഥാന കൗൺസിൽ നിർദേശിച്ചതിനാൽ അതിനെതിരെ മത്സരം വരുമെന്ന്​ കാനം കരുതിയില്ല. എന്നാൽ, സമ്മേളനം നിയന്ത്രിക്കാൻ കെ.ഇ. ഇസ്മാഈലിന്​ ചുമതല കിട്ടിയതാണ്​ ബിനുവിന്​ തുണയായത്​. മുഴുവന്‍ സമയവും ഇസ്മാഈൽ ഏറ്റുമാനൂരിലുണ്ടായിരുന്നു. ബിനു സമ്മേളനത്തിന്‍റെ കൺവീനറായതും ജില്ല കൗൺസിൽ അംഗങ്ങളുടെ എണ്ണം കൂടിയതും ബിനുവിന്​ സഹായമായി. ജില്ല കൗൺസിലിൽ പുതുതായി ചേർന്ന ഭൂരിപക്ഷം പേരും ഇസ്മാഈൽ പക്ഷക്കാരായിരുന്നു. മത്സരം നടന്ന സാഹചര്യത്തിൽ അസി. സെക്രട്ടറി ഉള്‍പ്പെടെയുള്ളവരെ കണ്ടെത്തലും എളുപ്പമാകില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story