Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകൊലപാതകശ്രമം;​ പ്രതി...

കൊലപാതകശ്രമം;​ പ്രതി പിടിയിൽ

text_fields
bookmark_border
വെള്ളൂർ: അയൽവാസിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ പിടികൂടി. അറുനൂറ്റിമംഗലം അമ്മുക്കുഴിയിൽ വീട്ടിൽ നിധീഷ് ബേബിയാണ് (23) പിടിയിലായത്. അയൽവാസിയായ സോനു വർഗീസിനെ വടിവാൾ ഉപയോഗിച്ച് കൊല്ലാൻ ശ്രമിക്കുകയായിരുന്നു. നിധീഷും സോനു വർഗീസും തമ്മിൽ കുടുംബപരമായി ഉണ്ടായ പ്രശ്നങ്ങളെ തുടർന്നുണ്ടായ വാക്​തര്‍ക്കത്തിനൊടുവിലാണ് ആക്രമിച്ചത്. സംഭവത്തിനുശേഷം ഒളിവിൽപോയ പ്രതി​യെ ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ രൂപവത്​കരിച്ച പ്രത്യേക അന്വേഷണസംഘം പിടികൂടുകയായിരുന്നു. വെള്ളൂർ, തലയോലപ്പറമ്പ് പൊലീസ് സ്റ്റേഷനുകളിൽ വധശ്രമം, അടിപിടി തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയാണ്​ നിധീഷ്​. എസ്.ഐമാരായ ശരണ്യ എസ്. ദേവൻ, വിജയപ്രസാദ്, എ.എസ്.ഐ സജീഷ്, സി.പി.ഒ അജേഷ് എന്നിവരുൾപ്പെട്ട സംഘമാണ് പിടികൂടിയത്​. പടം: KTL Nidheesh നിധിഷ് ബേബി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story