Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകെ-റെയില്‍ വിരുദ്ധ...

കെ-റെയില്‍ വിരുദ്ധ സത്യഗ്രഹ സമരം

text_fields
bookmark_border
കെ-റെയില്‍ വിരുദ്ധ സത്യഗ്രഹ സമരം
cancel
ചങ്ങനാശ്ശേരി: സില്‍വര്‍ ലൈന്‍ പദ്ധതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കെ-റെയില്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി ജില്ല കമ്മിറ്റിയുടെ മാടപ്പള്ളിയിലെ സമരപ്പന്തലില്‍ സത്യഗ്രഹ സമരം 111 ദിവസം പിന്നിട്ടു. കുറുമ്പനാടം വടക്ക് പ്രദേശവാസികള്‍ നടത്തിയ സത്യഗ്രഹ സമരം ജില്ല പഞ്ചായത്ത് മെംബര്‍ പി.കെ. വൈശാഖ് ഉദ്ഘാടനം ചെയ്തു. സമരസമിതി ജില്ല ചെയര്‍മാന്‍ ബാബു കുട്ടന്‍ചിറ അധ്യക്ഷത വഹിച്ചു. വി.ജെ. ലാലി, ലാലിച്ചന്‍ മറ്റത്തില്‍, മിനി കെ. ഫിലിപ്, മാത്തുകുട്ടി പ്ലാത്താനം, സബീഷ് നെടുംപറമ്പില്‍, അപ്പിച്ചന്‍ എഴുത്തുപള്ളി, ടോമിച്ചന്‍ വെള്ളിയാന്തടം, ജോയിച്ചന്‍ കാലായില്‍, സോമിനി ബാബു, ജോണ്‍ ജോസഫ് തൃക്കൊടിക്കല്‍, തോമസ് സ്‌കറിയ, ജോസഫ് ജോണ്‍, തോമസ് ജേക്കബ്, ആന്‍റണി ജോസഫ്, സാജന്‍ കൊരണ്ടിത്തറ, എ.ടി. വര്‍ഗീസ്, പി.എ. തോമസ്, ടിബി തോമസ് എന്നിവര്‍ സംസാരിച്ചു. ചൊവ്വാഴ്ച എസ്.യു.സി.ഐ പാര്‍ട്ടി ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സത്യഗ്രഹം നടത്തും. KTL CHR 2 K- Rail കെ-റെയില്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി ജില്ല കമ്മിറ്റിയുടെ മാടപ്പള്ളിയിലെ സമരപ്പന്തലില്‍ കുറുമ്പനാടം വടക്ക് പ്രദേശവാസികള്‍ നടത്തിയ സത്യഗ്രഹസമരം ജില്ല പഞ്ചായത്ത് മെംബര്‍ പി.കെ. വൈശാഖ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story