Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightരോഗിക്ക്...

രോഗിക്ക് ആവശ്യമില്ലാത്ത മരുന്ന്​; കുറിപ്പ്​ നൽകിയത്​ ജൂനിയർ ഡോക്ടറെന്ന്​

text_fields
bookmark_border
ഗാന്ധിനഗർ: മെഡിക്കൽ കോളജിൽ ശസ്ത്രക്രിയക്ക് വിധേയനായ രോഗിക്കുവേണ്ടി മരുന്ന് എഴുതി നൽകിയത് ഡ്യൂട്ടിയിലുണ്ടായിരുന്ന ജൂനിയർ ഡോക്ടർ ആണെന്നും​ താനാണ്​ എഴുതിനൽകിയതെന്ന്​ താൽക്കാലിക ജീവനക്കാരനെക്കൊണ്ട് ആശുപത്രി അധികൃതർ നിർബന്ധപൂർവം സമ്മതിപ്പിക്കുകയായിരുന്നുവെന്നും ആരോപണം. കഴിഞ്ഞ ആഴ്ചയാണ്​ പ്രധാന ശസ്ത്രക്രിയ തിയറ്ററിലെ താൽക്കാലിക ജീവനക്കാരൻ രോഗിക്കു ആവശ്യമില്ലാത്ത മരുന്ന് വാങ്ങാൻ ബന്ധുവി​‍ൻെറ കൈവശം കുറിപ്പ് നൽകിയത്​. രോഗിയുടെ പരാതിയിൽ ആശുപത്രി അധികൃതർ ഏറ്റുമാനൂർ പേരൂർ സ്വദേശിയായ താൽക്കാലിക ജീവനക്കാരനെ സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ, താനാണ്​ കുറിപ്പ്​ എഴുതി നൽകിയതെന്ന് അന്വേഷണം നടത്തിയ ആശുപത്രി അധികൃതർ മുമ്പാകെ ജൂനിയർ ഡോക്ടർ കുറ്റം സമ്മതിച്ചിട്ടും താൽക്കാലിക ജീവനക്കാരനെതിരെ നടപടിയെടുക്കുകയായിരുന്നു എന്ന്​ ജീവനക്കാർ പറയുന്നു. ഡോക്ടർ എഴുതി നൽകിയ മരുന്നി‍ൻെറ കുറിപ്പ് രോഗിയുടെ ബന്ധുവി‍ൻെറ കൈവശം കൊടുക്കുക മാത്രമേ ഈ ജീവനക്കാരൻ ചെയ്തിട്ടുള്ളൂ. നാലുമാസം മുമ്പും സമാന സംഭവം ശസ്ത്രക്രിയ തിയറ്ററിൽ ഉണ്ടാകുകയും ജൂനിയർ ഡോക്ടറെ സംരക്ഷിക്കാൻ സ്വകാര്യ കമ്പനി പ്രതിനിധി കുമരകംകാരനായ പരാതിക്കാരന് ഇരട്ടി തുക നൽകി പ്രശ്നം പരിഹരിക്കുകയായിരുന്നുവെന്നും ജീവനക്കാർ പറയുന്നു. KTL PRESCRIPTION- താൽക്കാലിക ജീവനക്കാരൻ എഴുതി നൽകിയെന്ന് പറയുന്ന കുറിപ്പ്​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story