Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകിടപ്പുരോഗികൾക്ക്...

കിടപ്പുരോഗികൾക്ക് 'കാരുണ്യസ്പർശ'വുമായി സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ

text_fields
bookmark_border
ഈരാറ്റുപേട്ട: പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ നിർധനരായ . തെരഞ്ഞെടുക്കപ്പെട്ട നിർധനരായ 100 കിടപ്പുരോഗികൾക്ക് പ്രതിമാസം 1000 രൂപ വീതം 12 മാസത്തേക്ക് ധനസഹായം നൽകുന്ന പദ്ധതിയാണിത്​. എം.എൽ.എ സർവിസ് ആർമിയുടെ നേതൃത്വത്തിൽ വിവിധ സ്പോൺസർമാരുടെ സഹകരണത്തോടെയാണ്​ നടത്തുന്നത്​. നിയോജക മണ്ഡലത്തിലെ 10 തദ്ദേശ സ്ഥാപനങ്ങളിൽനിന്ന്​ പാലിയേറ്റിവ് കെയർ മുഖാന്തരം തെരഞ്ഞെടുക്കപ്പെട്ട ഓരോ പഞ്ചായത്തിലെയും 10 രോഗികൾക്ക് വീതമാണ് ധനസഹായം നൽകുക. 2022ലെ പദ്ധതി പ്രകാരമുള്ള ധനസഹായ വിതരണം പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ തുടക്കം കുറിച്ചു. പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ തെരഞ്ഞെടുക്കപ്പെട്ട 10 പേർക്കും എം.എൽ.എ നേരിട്ട് വീടുകളിലെത്തി തുക കൈമാറി. തുടർന്ന് മറ്റു പഞ്ചായത്തുകളിലും ഈ മാസംതന്നെ ആദ്യഗഡു വിതരണം നടത്തും. കെ.എം. മാണിയുടെ ഓർമക്ക് കൂടിയാണ് ഈ പദ്ധതി നടപ്പാക്കുന്നതെന്നും എം.എൽ.എ അറിയിച്ചു. പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പ്രസിഡന്‍റ്​ ജോർജ് മാത്യു അത്യാലിൽ, വൈസ് പ്രസിഡന്‍റ്​ റെജി ഷാജി, പഞ്ചായത്ത് അംഗങ്ങളായ സി.കെ. കുട്ടപ്പൻ, നിഷ സാനു, ബീന മധുമോഹൻ, രാജമ്മ ഗോപിനാഥ്, കേരള കോൺഗ്രസ് എം മണ്ഡലം പ്രസിഡന്‍റ്​ ദേവസ്യാച്ചൻ വാണിയപ്പുര, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി സി.എസ്. സിജു, സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി സി.എസ്‌. സജി തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story