Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഇടുക്കി,...

ഇടുക്കി, മുല്ലപ്പെരിയാർ ഡാമുകൾ കൂടുതൽ തുറന്നു

text_fields
bookmark_border
തൊടുപുഴ: ജലനിരപ്പ്​ ഉയർന്നതിനെത്തുടർന്ന്​ ഇടുക്കി, മുല്ലപ്പെരിയാർ ഡാമുകളിൽനിന്ന്​ പുറത്തേക്ക്​ ഒഴുക്കുന്ന വെള്ളത്തിന്‍റെ അളവ്​ വർധിപ്പിച്ചു. തുറന്നുവെച്ചിരുന്ന ഷട്ടറുകൾ അധികം ഉയർത്തിയും കൂടുതൽ ഷട്ടറുകൾ തുറന്നുമാണ്​ ജലനിരപ്പ്​ താഴ്ത്താനുള്ള ശ്രമം. ഇടുക്കിയുടെ അഞ്ച്​ ഷട്ടറും തുറന്നു. തിങ്കളാഴ്ച​ വൈകീട്ടത്തെ കണക്കുപ്രകാരം ഇടുക്കിയിൽ 2386.34 അടിയും മുല്ലപ്പെരിയാറിൽ 139.45 അടിയുമാണ്​ ജലനിരപ്പ്​. വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാലും മുല്ലപ്പെരിയാർ അണക്കെട്ടിൽനിന്ന് സ്പിൽവേയിലൂടെ ഒഴുക്കുന്ന വെള്ളത്തിന്‍റെ അളവ് വർധിപ്പിച്ചതിനാലും ഇടുക്കിയിൽ ജലനിരപ്പ് ഗണ്യമായി ഉയരുകയാണ്​​. ഞായറാഴ്ച ഇടുക്കി അണക്കെട്ടിന്‍റെ ഭാഗമായ ചെറുതോണി ഡാമിന്‍റെ രണ്ട്​, മൂന്ന്​, നാല്​​ ഷട്ടർ 70 സെ.മീ വീതം ഉയർത്തി സെക്കൻഡിൽ 50 ഘനയടി​ ജലം (50,000 ലിറ്റർ) പുറത്തേക്ക്​ ഒഴുക്കാൻ തുടങ്ങിയിരുന്നു. ഇത്​ ഞായറാഴ്ച രാവിലെ പത്തിന്​ 150ഉം ഉച്ചക്ക്​ രണ്ടിന്​ 200ഉം ഘനയടിയാക്കി ഉയർത്തി. എന്നിട്ടും ജലനിരപ്പ്​ ഉയരുന്ന സാഹചര്യത്തിലാണ്​ അഞ്ച്​ ഷട്ടറും തുറക്കാൻ തീരുമാനിച്ചത്​. തുടർന്ന് അഞ്ച്​, ഒന്ന്​ നമ്പർ ഷട്ടറുകൾകൂടി 40 സെ.മീ വീതം ഉയർത്തി പുറത്തേക്ക്​ ഒഴുക്കുന്ന ജലത്തിന്‍റെ അളവ്​ സെക്കൻഡിൽ 300 ഘനയടിയാക്കി (മൂന്ന്​ ലക്ഷം ലിറ്റർ) വർധിപ്പിച്ചു. മറ്റ്​ മൂന്ന്​ ഷട്ടർ 120 സെ.മീ വീതമാണ്​ ഉയർത്തിയിട്ടുള്ളത്​. മുല്ലപ്പെരിയാർ ഡാമിൽ തുറന്നിരിക്കുന്ന 10 ഷട്ടറുകളിലൂടെ ഒഴുക്കുന്ന ജലത്തിന്‍റെ അളവും വർധിപ്പിച്ചു. എല്ലാ ഷട്ടറും തിങ്കളാഴ്ച വൈകീട്ട്​ അഞ്ച്​ മുതൽ അധികമായി 0.90 മീറ്റർ വീതമാണ്​ ഉയർത്തിയത്​. ഇതുവഴി 7130 ഘനയടി ജലമാണ്​ പുറത്തേക്ക്​ ഒഴുക്കുന്നത്​. ഇതോടെ, പെരിയാറിന്‍റെ തീരപ്രദേശങ്ങളായ കടശ്ശിക്കടവ്​, മഞ്ചുമല, ആറ്റോരം, വികാസ്​ നഗർ എന്നിവിടങ്ങളിൽ വീടുകളിൽ വെള്ളം കയറി. മാട്ടുപ്പെട്ടി ഡാമിന്‍റെ മൂന്ന്​ സ്പിൽവേ ഷട്ടർ 70 സെ.മീ വീതം തുറന്നു. മുൻകരുതൽ എന്ന നിലയിൽ പാംബ്ല ഡാമിന്‍റെ ഷട്ടറുകളും തുറന്നിട്ടുണ്ട്​. ചിത്രങ്ങൾ: TDG Idukki dam ചെറുതോണി ഡാമിന്‍റെ അഞ്ച്​ ഷട്ടറും തുറന്നപ്പോൾ ചിത്രം: ടെൻസിങ്​ പോൾ TDG Idukki dam 2 അഞ്ച്​ ഷട്ടറും തുറന്ന ചെറുതോണി ഡാമിന്‍റെ രാത്രി ദൃശ്യം ചിത്രം: ടെൻസിങ്​ പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story