Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപമ്പ, കക്കി-ആനത്തോട്...

പമ്പ, കക്കി-ആനത്തോട് ഡാമുകള്‍ തുറന്നു

text_fields
bookmark_border
പത്തനംതിട്ട: ജലനിരപ്പ്​ അപകടകരമായ നിലയിലേക്ക്​ എത്തിയതിനെ തുടർന്ന്​ പത്തനംതിട്ടയിലെ പമ്പ, കക്കി-ആനത്തോട്​ ഡാമുകൾ തുറന്നു. കക്കി-ആനത്തോട് ഡാമിന്റെ നാല്​ ഷട്ടർ തിങ്കളാഴ്ച രാവിലെ 11നാണ്​ തുറന്നത്​. ഷട്ടർ രണ്ടാണ് ആദ്യം തുറന്നത്. തുടർന്ന്​ 11.10ന് മൂന്നും 12.45ന് നാലും ഉച്ചക്ക്​ ഒന്നിന് ഷട്ടർ ഒന്നും തുറന്നു. 60 സെ.മീറ്ററാണ് ഷട്ടറുകൾ ഉയർത്തിയത്. നിലവിൽ 72 ക്യുമെക്‌സ് ജലമാണ് പമ്പാനദിയിലേക്ക് ഒഴുക്കിവിടുന്നത്. പമ്പ ഡാമിന്റെ രണ്ട് ഷട്ടർ തിങ്കളാഴ്ച വൈകീട്ട്​ നാലിന് ശേഷമാണ് തുറന്നത്. 30 സെ.മീ. വീതം തുറന്ന് 25 ക്യുമെക്‌സ് ജലമാണ്​ പമ്പയിലേക്ക് ഒഴുക്കുന്നത്​. ആവശ്യമെങ്കിൽ ഇരു ഷട്ടറും 60 സെ.മീ. വരെ ഉയർത്തി പരമാവധി 50 ക്യുമെക്‌സ് ജലം പുറത്തേക്ക് ഒഴുക്കാനാണ്​ തീരുമാനം. ഇതുമൂലം ജനവാസ മേഖലകളിൽ പരമാവധി 10 സെ.മീ. വരെയാകും ജലനിരപ്പ് ഉയരുക. റിസർവോയറിന്റെ പരമാവധി ശേഷി 986.33 മീറ്ററാണ്. തിങ്കളാഴ്ച രാവിലെ 8.30ന് ജലനിരപ്പ് 984.50 മീറ്ററിൽ എത്തിയതിനെ തുടർന്ന്​ റെഡ് അലർട്ട്​ പ്രഖ്യാപിച്ചിരുന്നു. അപകടസാധ്യതയുള്ള മേഖലകളിൽ താമസിക്കുന്നവരെ ക്യാമ്പുകളിലേക്ക് മാറ്റാൻ റവന്യൂ വകുപ്പ്​ നടപടി സ്വീകരിച്ചു. മഴയുടെ ശക്തി കുറഞ്ഞ്​, പമ്പാനദിയിൽ ജലനിരപ്പ്​ കാര്യമായി കുറഞ്ഞതിനാൽ ഡാമുകൾ തുറന്നുവിട്ടാലും ആശങ്കക്ക്​ വകയില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story