Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightതിരുവല്ല താലൂക്ക്​...

തിരുവല്ല താലൂക്ക്​ ആശുപത്രിയിൽ മന്ത്രിയുടെ സന്ദർശനവും നടപടിയും വിവാദത്തിൽ

text_fields
bookmark_border
* മന്ത്രിയെ രാജിവെ​പ്പിക്കുമെന്ന്​ ഐ.എം.എയുടെ ഭീഷണി പത്തനംതിട്ട: തിരുവല്ല താലൂക്ക്​ ആശുപത്രിയിൽ ആരോഗ്യമന്ത്രി വീണ ജോർജ്​ നടത്തിയ മിന്നൽ പരിശോധനയും ഡോക്ടർമാർക്കെതിരായ നടപടിയും വിവാദത്തിൽ. മന്ത്രിയുടെ സന്ദർശന വേളയിൽ രണ്ട് ഒ.പികൾ മാത്രമാണ് പ്രവർത്തിച്ചിരുന്നത്. രജിസ്റ്ററിൽ ഒപ്പിട്ട ഡോക്ടർമാരും ആശുപത്രിയിൽ ഉണ്ടായിരുന്നില്ല. ആവശ്യമായ മരുന്നുകൾ ആശുപത്രിയിൽ ഇല്ലെന്ന് രോഗികൾ മന്ത്രിയെ അറിയിച്ചു.​ ആശുപത്രി നടത്തിപ്പിലെ വീഴ്ചകൾ സംബന്ധിച്ച്​ സൂപ്രണ്ടിനെ​ പൊതുജനമധ്യത്തിൽ വെച്ച്​ മന്ത്രി ചോദ്യം ചെയ്തു. തുടർന്ന് സൂപ്രണ്ട് അജയ മോഹനെ ചെങ്ങന്നൂരിലേക്ക് സ്ഥലംമാറ്റി. ഡ്യൂട്ടിയിൽ ഇല്ലാത്ത ഡോക്ടർമാർക്ക്​ കാരണംകാണിക്കൽ നോട്ടീസ്​ നൽകാനും മന്ത്രി നിർദേശിച്ചു. ബ്ലഡ് ബാങ്ക് ഉൾപ്പെടെയുള്ളവ ശരിയായി പ്രവർത്തിക്കാത്തതിൽ മന്ത്രി അതൃപ്തി അറിയിച്ചു. ജീവനക്കാർ കുറവാണെങ്കിൽ താൽക്കാലിക ജീവനക്കാരെ നിയമിക്കാത്തത് എന്താണെന്നും മന്ത്രി ആരാഞ്ഞു. മന്ത്രിയുടെ നടപടിക്കെതിരെ ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എയും ഐ.എം.എയും രംഗത്തെത്തി. തിരുവല്ല താലൂക്ക്​ ആശുപത്രിയിൽ ഡോക്ടർമാർ തിങ്കളാഴ്ച കരിദിനം ആചരിച്ചു. കരിദിനചരണം ഉദ്​ഘാടനം ചെയ്ത ഐ.എം.എ ജില്ല പ്രസിഡന്റ് ഡോ. സി.ആർ. രാധാകൃഷ്ണൻ മന്ത്രിയെ രാജിവെപ്പിക്കുമെന്ന്​ ഭീഷണിമുഴക്കി. രാജാവിന്‍റെ ഭരണകാലമല്ല ഇത്​. ജനാധിപത്യകാലത്താണ് ഇപ്പോൾ ജീവിക്കുന്നതെന്ന് മന്ത്രി ഓർക്കണം. മന്ത്രിക്ക് ജനാധിപത്യബോധമില്ലെന്നും സൂപ്രണ്ടിനെ പരസ്യമായി വിചാരണ ചെയ്തതിനെതിരെ പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിക്കെതിരെ കോടതിയെ സമീപിക്കുമെന്ന്​ ​ഐ.എം.എ പ്രതികരിച്ചു. മന്ത്രിയുടെ തിരുവല്ല താലൂക്ക് ആശുപത്രിയിലെ സന്ദർശന വേളയിൽ എല്ലാ ഡോക്ടർമാരും ഡ്യൂട്ടിയിലുണ്ടായിരുന്നു എന്നാണ്​ കെ.ജി.എം.ഒ.എ വാദിച്ചത്​. മൂന്ന്​ ഡോക്ടർമാർ മാത്രമാണ്​ ഒ.പിയിൽ എത്തിയതെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ആറ്​ ഡോക്ടർമാർക്ക് സൂപ്രണ്ട് കാരണംകാണിക്കൽ നോട്ടീസ് നൽകി. രണ്ട് ഡോക്ടർമാർ രജിസ്റ്ററിൽപോലും ഒപ്പിട്ടിട്ടില്ല. ഒപ്പിട്ടതിനു ശേഷം ആറ് ഡോക്ടർമാർ എത്തിയില്ലെന്നും നോട്ടീസിൽ പറയുന്നു. ആശുപത്രി സൂപ്രണ്ടിനെതിരെ മുമ്പും പരാതികൾ ലഭിച്ചിരുന്നു. എം.എൽ.എയും നഗരസഭ കൗൺസിലർമാരും ഉൾപ്പെടെയുള്ളവർ ആശുപത്രി നടത്തിപ്പുമായി ബന്ധപ്പെട്ട പരാതികളുമായി മന്ത്രിയെ സമീപിച്ചിരുന്നു. ആശുപത്രിയിലെ ഡോക്ടർമാരുടെ അനാസ്ഥയിൽ പ്രതിഷേധിച്ച്​ ഡി.വൈ.എഫ്​.ഐ തിങ്കളാഴ്ച ആശുപത്രിയിലേക്ക്​ മാർച്ച്​ നടത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story