Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകേരള ബാങ്ക്...

കേരള ബാങ്ക് ഇന്ത്യക്കാകെ മാതൃക -മന്ത്രി

text_fields
bookmark_border
കോട്ടയം: കേരള ബാങ്ക് ഇന്ത്യക്കാകെ മാതൃകയാണെന്ന് റിസർവ് ബാങ്ക് തന്നെ സാക്ഷ്യപ്പെടുത്തുന്നുവെന്ന് മന്ത്രി വി.എൻ. വാസവൻ. കേരള ബാങ്കിനെ മാതൃകയാക്കാനാണ് ആർ.ബി.ഐ പഞ്ചാബ് ബാങ്കിനോട്​ നിർദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു. കേരള ബാങ്കുകൾക്കുള്ള എക്സലൻസ് അവാർഡ് വിതരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേരളം പോലുള്ള സംസ്ഥാനങ്ങളിൽ കേരള ബാങ്കും പ്രാഥമിക സംഘങ്ങൾ പോലുള്ള സഹകരണ പ്രസ്ഥാനങ്ങളുമാണ് ജനജീവിതത്തിന്‍റെ നാനാമേഖലകളിൽ ഇടപെട്ട് സാമ്പത്തിക പ്രയാസങ്ങൾ പരിഹരിക്കുന്നത്. രണ്ടരലക്ഷം കോടിയുടെ നിക്ഷേപം സഹകരണ മേഖലയിലുണ്ട്. കേരള ബാങ്കിലും പ്രൈമറി സംഘങ്ങളിലുമായാണിത്. ഇന്ത്യയിൽ ഇത്രയേറെ നിക്ഷേപമുള്ള മറ്റൊരു സംസ്ഥാനവുമില്ല. ക്രെഡിറ്റ് മേഖലയിൽ 69 ശതമാനം നിക്ഷേപവും ദേശീയതലത്തിലെ കണക്കനുസരിച്ച് കേരളത്തിലാണെന്നും മന്ത്രി പറഞ്ഞു. സഹകരണ ബാങ്കുകൾക്ക് പെട്ടെന്നുണ്ടാവുന്ന സാമ്പത്തിക ബുദ്ധിമുട്ടുകളിൽ സഹായിക്കാൻ സഹകരണ നിധിക്കാവും. ഒരുമാസത്തിനകം സഹകരണ സംരക്ഷണനിധി പദ്ധതി പൂർത്തീകരിച്ച് നടപ്പാക്കാനാണ്​ പദ്ധതിയിടുന്നത്. കടുത്തുരുത്തി, വലവൂർ, മരങ്ങാട്ടുപിള്ളി സർവിസ് സഹകരണ ബാങ്കുകൾക്ക് ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളിൽ എക്സലൻസ് അവാർഡുകൾ നൽകി. പരിപാടിയിൽ കേരള ബാങ്ക് ജനറൽ മാനേജർ പ്രിൻസ് ജോർജ്, കേരള ബാങ്ക് കോട്ടയം ഡയറക്ടർ കെ.ജെ. ഫിലിപ് കുഴിക്കുളം, ചീഫ് മാനേജർ റോയ് എബ്രഹാം, സർക്കിൾ സഹകരണ യൂനിയൻ ചെയർമാൻമാരായ കെ.എം. രാധാകൃഷ്ണൻ, പി. സതീഷ് ചന്ദ്രൻ നായർ, ജോൺസൺ പുളിക്കീൽ, പി.എ.സി.എസ്​ അസോ. സെക്രട്ടറി കെ. ജയകൃഷ്ണൻ, സി.പി.സി കോട്ടയം ഡെപ്യൂട്ടി ജനറൽ മാനേജർ എം. ഷാഫി എന്നിവർ സംസാരിച്ചു. KTL Kerala bank കേരള ബാങ്കുകൾക്കുള്ള എക്സലൻസ് അവാർഡ് വിതരണ സമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story