Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightദലിത് ന്യൂനപക്ഷ...

ദലിത് ന്യൂനപക്ഷ അപരവത്കരണം സ്വാതന്ത്ര്യത്തിനുമേലുള്ള കരിനിഴൽ -ജമാഅത്ത് കൗൺസിൽ

text_fields
bookmark_border
കോട്ടയം: ദലിത് ന്യൂനപക്ഷ വിഭാഗങ്ങൾ അപരവത്കരണം നേരിടേണ്ടിവരുന്ന വർത്തമാനകാല ഇന്ത്യൻ സാഹചര്യം വേദനജനകമാണെന്നും അത് സ്വാതന്ത്ര്യത്തിന്റെ മേലുള്ള കരിനിഴലാണെന്നും കേരള മുസ്​ലിംജമാ അത്ത് കൗൺസിൽ ജില്ല സെക്രട്ടേറിയറ്റ്. ഭീകരബന്ധം എന്ന ആരോപണം ഉയർത്തി സ്വന്തം ജനതയോട് വൈരനിര്യാതന ബുദ്ധിയോടെ പെരുമാറുന്ന സംഘ്​പരിവാർ ഭരണകൂടം ന്യൂനപക്ഷ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്ന നടപടികളാണ് തുടർച്ചയായി ചെയ്തുകൊണ്ടിരിക്കുന്നത്​. ദേശീയ പതാക നവമാധ്യമങ്ങളിൽ പ്രൊഫൈൽ പിക്ചർ ആക്കുന്നതു മാത്രമല്ല ജാതിമത ചിന്തകൾക്കതീതമായി ഓരോ പൗരനും ജീവനും സ്വത്തിനും സുരക്ഷിതത്വവും സംരക്ഷണവും പരസ്പരം ഉറപ്പുവരുത്തുമ്പോൾ മാത്രമേ സ്വാതന്ത്ര്യം പൂർണമാവുകയുള്ളൂവെന്നും യോഗം കൂട്ടിച്ചേർത്തു. സംസ്ഥാന വർക്കിങ്​ പ്രസിഡന്‍റ്​ കമാൽ എം.മാക്കിയിൽ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ്​ എം.ബി. അമീൻഷാ അധ്യക്ഷതവഹിച്ചു. വി.ഒ. അബു സാലി, തമ്പികുട്ടി പാറത്തോട്, ടിപ്പു മൗലാന, ടി.സി. ഷാജി, എൻ.എ. ഹബീബ്, നാസർ തുണ്ടിയിൽ, സുബിൻ മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story