Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Aug 2022 1:02 AM IST Updated On
date_range 8 Aug 2022 1:02 AM ISTനാലമ്പല ദർശനം: വൈക്കത്തുനിന്ന് കെ.എസ്.ആർ.ടി.സി സർവിസ്
text_fieldsbookmark_border
വൈക്കം: വൈക്കത്തുനിന്ന് രാമപുരം നാലമ്പല ദർശനത്തിനായുള്ള കെ.എസ്.ആർ.ടി.സി ബസിന്‍റെ സ്പെഷൽ സർവിസ് ആരംഭിച്ചു. ആദ്യയാത്ര വൈക്കം ഡിപ്പോയിൽ സി.കെ. ആശ എം.എൽ.എ ഫ്ലാഗ്ഓഫ് ചെയ്തു. കൺട്രോളിങ് ഇൻസ്പെക്ടർ കബീർ, ട്രാഫിക് ഇൻസ്പെക്ടർ സന്തോഷ്, അഖില എസ്.നായർ, വി.ബിജു, പി.ബി. ബിനോയ്, വി.ജയിംസ് എന്നിവർ പങ്കെടുത്തു. രാവിലെ ഏഴിന് വൈക്കം ഡിപ്പോയിൽനിന്ന് പുറപ്പെടുന്ന ബസ് രാമപുരം ശ്രീരാമക്ഷേത്രം, കൂടപ്പുലം ലക്ഷ്മണസ്വാമി ക്ഷേത്രം, അമനകര ഭരതസ്വാമി ക്ഷേത്രം, മേതിരി ശത്രുഘ്ന സ്വാമി ക്ഷേത്രം എന്നിവ സന്ദർശിച്ച് തിരിച്ച് രാമപുരം ശ്രീരാമ ക്ഷേത്രത്തിലെത്തി അവിടെനിന്ന് ഒരുമണിക്ക് വൈക്കത്ത് സമാപിക്കുന്ന രീതിയിലാണ് നാലമ്പല ദർശനം ഒരുക്കിയിട്ടുള്ളത്. ഭക്തർക്ക് ദർശനം നടത്തുന്നതിനും പ്രസാദം വാങ്ങുന്നതിനും പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. 13, 14, 15 തീയതികളിലും നാലമ്പല ദർശന സർവിസ് ഉണ്ടായിരിക്കുമെന്ന് എ.ടി.ഒ അറിയിച്ചു. ഭക്തജന ഗ്രൂപ്പുകൾക്കും മറ്റ് സംഘടനകൾക്കും പ്രത്യേകം ബുക്ക് ചെയ്യാനുള്ള സൗകര്യവും ലഭ്യമാണ്. ബുക്കിങ്ങിന് രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെ 9995987321 എന്ന നമ്പറിൽ വിളിക്കാം. KTL Flag off വൈക്കത്തുനിന്ന് രാമപുരം നാലമ്പല ദർശനത്തിനായുള്ള ആദ്യ കെ.എസ്.ആർ.ടി.സി ബസ് സി.കെ. ആശ എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story